Home Blog Page 122

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു കാരണവശാലും പിഎം ശ്രീ നടപ്പാക്കരുതെന്ന മുന്നറിയിപ്പുമായി യൂത്ത് ലീഗ്

മലപ്പുറം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു കാരണവശാലും പിഎം ശ്രീ നടപ്പാക്കരുതെന്ന മുന്നറിയിപ്പുമായി യൂത്ത് ലീഗ്. കഴിഞ്ഞ സര്‍ക്കാറാണ് പിഎം ശ്രീ നടപ്പാക്കിയപ്പോള്‍ അതിനെ ഏറ്റവുമധികം എതിര്‍ത്തത് യൂത്ത് ലീഗ് ആയിരുന്നു. അതുകൊണ്ട് ഈ സര്‍ക്കാരിന്റെ കാലത്ത് പിഎം ശ്രീ വരരുതെന്നാണ് ആഗ്രഹമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനവികാരത്തിന് എതിരായി സര്‍ക്കാര്‍ തീരുമാനം എടുത്താല്‍ യൂത്ത് ലീഗ് അപ്പോള്‍ അഭിപ്രായം പറയും. ഉപസമിതി തീരുമാനത്തിനായി കാത്തിരിക്കുകയാണ്. വോട്ട് ചെയ്ത ജനങ്ങള്‍ക്ക് അനിഷ്ടമായ എന്തെങ്കിലും ഉണ്ടായാല്‍ അത് യൂത്ത് ലീഗ് തുറന്നു പറയും. സര്‍ക്കാര്‍ ജനങ്ങളുടെ കൂടെയല്ലെങ്കില്‍ ജനങ്ങള്‍ ഭരണകൂടങ്ങള്‍ക്ക് എതിരാകുമെന്നും മുനവ്വറലി തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

പിഎം ശ്രീ നടപ്പാക്കുന്നതിനെതിരെ മുസ്ലീംലീഗില്‍ നിന്ന് നേരത്തെ തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ള നേതാക്കള്‍ പിഎം ശ്രീയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒപ്പിട്ട സാഹചര്യത്തില്‍ പിന്‍മാറ്റം സാധ്യമല്ലെന്നും കേന്ദ്രസഹായം നഷ്ടമാകുമെന്നുമായിരുന്നു മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചത്.

ജീവൻ പണയം വച്ച് ട്രെയിൻ പിടിക്കേണ്ട, ചത്തില്ലെങ്കില്‍ ആര്‍പിഎഫ് പിടിക്കും

കോഴിക്കോട് .ജീവൻ പണയം വച്ച് ട്രെയിൻ പിടിക്കേണ്ട,പ്ലാറ്റ്ഫോമിൽ നിർത്തുന്നതിന് മുമ്പ് മറുവശത്ത് പാളത്തിലൂടെ വന്ന് ട്രെയിൻ കയറുന്നവർക്ക് പിടിയിട്ട് RPF. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം അമ്പതിലേറെ പേരെയാണ് പിടികൂടിയത്. 33000 രൂപ വരെ പിഴയിട്ടു

സ്ഥിരം പ്രവണതയായതോടെയാണ് RPF നടപടി. പിടികൂടിയവരെ റെയിൽവേ കോടതിയിൽ എത്തിച്ച ശേഷമാണ് പിഴ ഈടാക്കിയത്

കരുവാറ്റ കൊലപാതക കേസിലെ 13 കാരിയെ ബന്ധുക്കള്‍ക്ക് വേണ്ട

ആലപ്പുഴ. നാടിനെ നടുക്കിയ കരുവാറ്റ കൊലപാതക കേസിലെ 13 കാരിയെ ഏറ്റെടുക്കാൻ ഇല്ല എന്ന് കുടുംബം.പെൺകുട്ടിയുടെ മാതാവിനെയും അമ്മൂമ്മയെയും കഴിഞ്ഞദിവസം ഹരിപ്പാട് പോലീസ് വിളിച്ചു വരുത്തിയിരുന്നു.മൊഴി രേഖപ്പെടുത്തുന്ന സമയത്താണ് ബന്ധുക്കൾ പോലീസിനോട് ഇക്കാര്യം പറഞ്ഞത്.

നിയമസഹായം ഏർപ്പെടുത്താൻ വേണ്ട സഹായങ്ങൾ ചെയ്യില്ല എന്നും ബന്ധുക്കൾ പോലീസിനെ അറിയിച്ചു. നിലവിൽ പെൺകുട്ടിയെ സംരക്ഷണകേന്ദ്രത്തിൽ ആണ് കഴിയുന്നത്. കുടുംബം നൽകിയ മൊഴിയുടെ വിശദാംശങ്ങൾ കൂടി ഉൾപ്പെടുത്തി പോലീസ് ജുവനൽ ജസ്റ്റിസ് ബോർഡിൽ റിപ്പോർട്ട് നൽകും.

നെടുങ്ങോലത്ത് മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം; തിരിച്ചറിഞ്ഞത് മൂന്ന് മാസം മുമ്പ് കാണാതായ യുവാവിനെ

ചാത്തന്നൂർ: നെടുങ്ങോലം ഒഴുകുപാറ പോളച്ചിറതൂമ്പ് പമ്പ് ഹൗസിനു സമീപം മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം നെടുങ്ങോലം മുതലക്കുളം സന്തോഷ് ഭവനിൽ വിഘ്നേഷ് (21) ആണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹത്തിലെ വസ്ത്രങ്ങൾ കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞതോടെയാണ് ആളെ തിരിച്ചറിഞ്ഞത്.
മൂന്ന് മാസത്തോളം പഴക്കമുള്ള മൃതദേഹം പൂർണമായും ദ്രവിച്ച നിലയിലായിരുന്നു. അസ്ഥികൂട ഭാഗങ്ങളാണ് കണ്ടെത്തിയത്. ട്രാക്ക് സ്യൂട്ട് ധരിച്ച നിലയിൽ മരക്കൊമ്പിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
മൂന്ന് മാസം മുമ്പ് ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ വിഘ്നേഷിനായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ പോളച്ചിറ ബണ്ട് റോഡിലെ ആൾപ്പാർപ്പില്ലാത്ത ഭാഗത്തുനിന്ന് വിഘ്നേഷിന്റെ ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലും വിഘ്നേഷിനെ കണ്ടെത്താനായില്ല. കേസുമായി ബന്ധപ്പെട്ട് ഇയാൾ ഒളിവിൽ കഴിയുകയാണെന്നായിരുന്നു പൊലീസിന്റെയും കുടുംബത്തിന്റെയും നിഗമനം.
ബൈക്ക് കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ പമ്പ് ഹൗസിന് പിന്നിലെ മരത്തിലാണ് വ്യാഴാഴ്ച രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. സമീപവാസിയാണ് വിവരം പരവൂർ പൊലീസിനെ അറിയിച്ചത്.
വിവരമറിഞ്ഞ് പരവൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ പൊലീസ്, ഫോറൻസിക് വിഭാഗം, സയന്റിഫിക് അസിസ്റ്റന്റ് എന്നിവരുടെ നേതൃത്വത്തിൽ വിശദമായ പരിശോധനയും തെളിവെടുപ്പും നടത്തി. തുടർന്ന് ശരീരാവശിഷ്ടങ്ങൾ പരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോസ്റ്റ്മോർട്ടവും ഡിഎൻഎ പരിശോധനയും പൂർത്തിയായ ശേഷമേ വ്യക്തമാകൂ. ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ശരീരാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പരവൂർ പൊലീസ് അന്വേഷണം തുടരുകയാണ്.

റെയിൽവേ ട്രാക്കിലേക്ക് ലോറി മറിഞ്ഞു… ട്രെയിനുകൾ വൈകുന്നു

കോഴിക്കോട് : കോഴിക്കോട് വടകരയിൽ റെയിൽവേ ട്രാക്കിലേക്ക് ലോറി മറിഞ്ഞു. വടകര മുക്കാളി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം. ലോറി മറിഞ്ഞതിനെത്തുടർന്ന് ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. പിന്നീട് ലോറി ട്രാക്കിൽ നിന്ന് മാറ്റി ഗതാഗതം പുനരാരംഭിച്ചു. പരശുറാം, കോഴിക്കോട് പാസഞ്ചർ ട്രെയിനുകൾ വൈകിയോടുകയാണ്.


ശനി പകൽ 7.30ഓടെയാണ് സംഭവം. തലശേരിക്കും വടകരയ്ക്കും ഇടയിലുള്ള സ്റ്റേഷനാണ് മുക്കാളി. ഇവിടെ നവീകരണ പ്രവൃത്തികൾ നടന്നുവരുന്നതിനിടെയാണ് അപകടമുണ്ടായത്. പ്ലാറ്റ്ഫോമിന് സമീപം മണ്ണ് നിറയ്ക്കാനായി എത്തിയ ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. മണ്ണ് ഇറക്കിയ ശേഷം തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി റെയിൽവേ പാളത്തിലേക്ക് വീഴുകയായിരുന്നു.


കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനുകൾ പോകുന്ന പാളത്തിലേക്കാണ് ലോറി വീണത്. ലോറിയുടെ മുൻഭാഗം പ്ലാറ്റ്ഫോമിൽ തങ്ങിനിന്നു. പരശുറാം എക്സ്പ്രസ് കടന്നുപോകുന്നതിനു തൊട്ടുമുമ്പായിരുന്നു അപകടം. ഇതേത്തുടർന്ന് പരശുറാം എക്സ്പ്രസ് മാഹി സ്റ്റേഷനിൽ പിടിച്ചിട്ടു. കോഴിക്കോട് പാസഞ്ചറും തലശേരി സ്റ്റേഷനിൽ പിടിച്ചിട്ടു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ലോറി നീക്കിയത്. പിന്നാലെ പാളത്തിന്റെ സുരക്ഷ പരിശോധന നടത്തിയ ശേഷമാണ് ട്രെയിനുകൾ കടത്തിവിട്ടത്. രണ്ട് ട്രെയിനുകളും നിലവിൽ ഒരു മണിക്കൂറോളം വൈകിയാണ് ഓടുന്നത്. സംഭവത്തിൽ ആർക്കും പരിക്കുകളില്ല.

ലോകത്ത് ഏറ്റവും കൂടുതൽ വിദേശ നാണ്യ ശേഖരമുള്ള ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ

ന്യൂഡെല്‍ഹി.ലോകത്ത് ഏറ്റവും കൂടുതൽ വിദേശ നാണ്യ ശേഖരമുള്ള ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ.ഇന്ത്യയുടെ വിദേശ നാണ്യശേഖരം വീണ്ടും റിക്കോർഡ് തിരുത്തി.വിദേശ നാണ്യ ശേഖരം മുന് റിക്കോര്ഡ് തിരുത്തി 74,080 കോടി ഡോളർലെത്തി

വിവരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ പ്രതിവാര കണക്കുകൾ പ്രകാരം.വിദേശ കറൻസി ആസ്തി അറുപതിനായിരം കോടി ഡോളറായി.സ്വര്ണ്ണ ശേഖരം പതിനോന്നായിരത്തി അറുനൂറ് കോടി രൂപയുടേത്.

വിദേശ കറൻസി ആസ്തികളിലുണ്ടായ കുതിച്ചുചാട്ടവും ആർ.ബി.ഐയുടെ പ്രത്യേക നിക്ഷേപ പദ്ധതികളിലൂടെ ഡോളർ വൻതോതിൽ രാജ്യത്തേക്ക് എത്തിയതുമാണ് നേട്ടത്തിന് കാരണം.

മട്ടാഞ്ചേരിയിലെ 2 കിലോ MDMA വേട്ട,അന്വേഷണം ഡെല്‍ഹി യിലേക്ക്

കൊച്ചി. ദില്ലിയിൽ നിന്ന് പാഴ്സലായിട്ട് ലഹരി അയച്ചവരിലേക്ക് അന്വേഷണം. പാഴ്സലായിട്ട് ലഹരി എത്തിച്ചത് ടവർ ഫാനിലും കൂളറിലും ഒളിപ്പിച്ച്.ട്രെയ്ൻ മാർഗ്ഗം കഴിഞ്ഞ അഞ്ചുവർഷമായി ലഹരിക്കടത്ത്

കേസിൽ SIT രൂപീകരിക്കും. ഫോർട്ട് കൊച്ചിയിൽ എത്തുന്ന വിദേശികളെ കേന്ദ്രീകരിച്ചും ലഹരി വില്പന. നിരവധി വിദേശികൾക്ക് സംഘം ലഹരി കൈമാറിയെന്ന് കണ്ടെത്തൽ. മുഖ്യ പ്രതി നൗഫലിന്റെ സംഘത്തിലെ കൂടുതൽ പേർക്കായി അന്വേഷണം

നൗഫൽ, സുഹൃത്ത് സഫീർ എന്നിവരെയാണ് ഡാൻസാഫ് പിടികൂടിയത്

യുവതിയുടെ കയ്യിൽ അശ്രദ്ധമായി കാനുല ഇട്ടതിനെ തുടർന്ന് നീരിട്ട് വലതു കൈ പഴുത്തു ജീർണിച്ച നിലയില്‍,വെള്ളറട സ്വകാര്യാശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം.യുവതിയുടെ കയ്യിൽ അശ്രദ്ധമായി കാനുല ഇട്ടതിനെ തുടർന്ന് നീരിട്ട് വലതു കൈ പഴുത്തു ജീർണിച്ച നിലയില്‍ വെള്ളറട ദേവി ആശുപത്രിയ്‌ക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. ചെമ്പൂർ സ്വദേശി ജിജി യാണ് വെള്ളറട പൊലീസിൽ പരാതി നൽകിയത്.
ഹീമോഗ്ലോബിന്റെ കുറവിനെ തുടർന്ന് ചികിത്സയ്‌ക്കെത്തിയ യുവതിയുടെ കയ്യിൽ അശ്രദ്ധമായി കാനുല ഇട്ടതിനെ തുടർന്ന് നീരിട്ട് വലതു കൈ പഴുത്തു ജീർണിച്ച് ഒടുവിൽ മുറിച്ചു മാറ്റേണ്ട അവസ്ഥയിൽ എത്തിയിരിക്കുകയാണ് എന്ന് കുടുംബം ആരോപിച്ചു. നിലവിൽ യുവതിയെ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

ഇക്കഴിഞ്ഞ ഓഗസ്റ്റ് 30 ആം തീയതിയാണ് ഹീമോഗ്ലോബിൻ കുറഞ്ഞതിനെ തുടർന്ന് ചെമ്പൂര് സ്വദേശി ജിജി യെ വെള്ളറട ദേവി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

കയ്യിൽ ഡ്രിപ്പ് ഇടാൻ അശ്രദ്ധമായി കാനുല ഇട്ട ഉടൻ കൈ നീരിട്ടു. വേദന അസഹനീയമാണ് എന്നറിയിച്ചിട്ടും ആശുപത്രി അധികൃതർ കൈക്ക് ചികിത്സ നൽകാൻ തയാറായില്ല എന്നാണ് കുടുംബത്തിൻ്റെ ആരോപണം
ബൈറ്റ്

10 ദിവസത്തിന് ശേഷം മകൾക്ക് കാർഡിയക് അറസ്റ്റ് ഉണ്ടാകാൻ സാധ്യത ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് മെഡിക്കൽ കോളേജിലേക്ക് പറഞ്ഞയക്കുകയായിരുന്നു എന്നാണ് കുടുംബത്തിൻ്റെ ആരോപണം മെഡിക്കൽ കോളജിൽ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്

വിവാദ പരാമർശത്തിൽ തുടർചർച്ചകൾക്ക് ഇല്ലെന്ന നിലപാട് പ്രഖ്യാപിച്ച് കാന്തപുരം

കോഴിക്കോട്.വിവാദ പരാമർശത്തിൽ തുടർചർച്ചകൾക്ക് ഇല്ലെന്ന നിലപാട് പ്രഖ്യാപിച്ച് കാന്തപുരം. പറയാനുള്ളത് പറഞ്ഞ് കഴിഞ്ഞെന്നും ഇനി ചർച്ചകൾക്കില്ലെന്നും വാർത്താക്കുറിപ്പിൽ കാന്തപുരം വ്യക്തമാക്കി. മതദർശനങ്ങൾ വിശ്വാസികൾക്ക് കൈമാറിയ സർക്കുലറിൽ തെറ്റിദ്ധാരണ ഉണ്ടാക്കും വിധമാണ് നിലവിൽ ചർച്ചകൾ നടക്കുന്നത്. ഇസ്ലാമിലെ ആഘോഷങ്ങളും ഇടപെടലുകളും എങ്ങനെയാകണമെന്നാണ് സർക്കുലറിൽ വ്യക്തമാക്കിയത്.

വിശ്വാസികൾ ഈ ജീവിത അച്ചടക്കം പാലിക്കേണ്ടതുണ്ട്. ഇതുവരെ തുടർന്ന് പോന്ന ഈ ധാർമിക ഉപദേശങ്ങൾ സമസ്ത കേരള ജംഇയ്യതുൽ ഉലമയും സംഘടനകളും ഇനിയും തുടരും. അതിനെ വിഭാഗീയതക്കും രാഷ്ട്രീയ ലാഭത്തിനും വേണ്ടി ഉപയോഗിക്കാനായി അജണ്ടകൾ സെറ്റ് ചെയ്യുന്നതിനോട് വിയോജിപ്പെന്നും കാന്തപുരം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഇന്ന് കോഴിക്കോട് നടക്കുന്ന മിലാദ് സമ്മേളനത്തിൽ വിവാദത്തിൽ കൂടുതൽ പ്രതികരണങ്ങൾ നടത്തില്ലെന്ന സൂചന കൂടിയാണ് വാർത്താകുറിപ്പ്. മുഖ്യമന്ത്രി തിരുത്തണമെന്ന മുൻ നിലപാട് പിൻവലിച്ചോയെന്ന കാര്യത്തിൽ പക്ഷേ വ്യക്തത വരുത്തിയിട്ടില്ല.

വന്ദേ മാതരം വിഷയത്തിൽ SFI നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കായി തിരച്ചിൽ ഊർജിതമാക്കി പോലിസ്

തിരുവനന്തപുരം.വന്ദേ മാതരം വിഷയത്തിൽ SFI നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കായി തിരച്ചിൽ ഊർജിതമാക്കി പോലിസ്. വീഡിയോ ദൃശ്യങ്ങളുടെയും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിലാണ് പരിശോധന. SFI സംസ്ഥാന സെക്രട്ടറി പി എസ് സഞ്ചീവ്, പ്രസിഡൻ്റ് എം ശിവപ്രസാദ് എന്നിവരെ അറസ്‌റ്റ് ചെയ്യാനാണ് പോലീസിൻ്റെ ആദ്യ നീക്കം.

നിലവിൽ കേന്ദ്ര കമ്മറ്റി അംഗങ്ങൾ അടക്കം അഞ്ച് പേരാണ് റിമാൻഡിലുള്ളത്. കണ്ടലാറിയാവുന്ന നൂറോളം പേർക്കെതിരെയാണ് കൻ്റോൺമെൻ്റ് പോലീസ് കേസെടുത്തിട്ടുള്ളത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പ്രവർത്തകരെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു.