29.8 C
Kollam
Saturday 5th September, 2026 | 11:09:04 AM
Home News Breaking News കരുവാറ്റ കൊലപാതക കേസിലെ 13 കാരിയെ ബന്ധുക്കള്‍ക്ക് വേണ്ട

കരുവാറ്റ കൊലപാതക കേസിലെ 13 കാരിയെ ബന്ധുക്കള്‍ക്ക് വേണ്ട

ആലപ്പുഴ. നാടിനെ നടുക്കിയ കരുവാറ്റ കൊലപാതക കേസിലെ 13 കാരിയെ ഏറ്റെടുക്കാൻ ഇല്ല എന്ന് കുടുംബം.പെൺകുട്ടിയുടെ മാതാവിനെയും അമ്മൂമ്മയെയും കഴിഞ്ഞദിവസം ഹരിപ്പാട് പോലീസ് വിളിച്ചു വരുത്തിയിരുന്നു.മൊഴി രേഖപ്പെടുത്തുന്ന സമയത്താണ് ബന്ധുക്കൾ പോലീസിനോട് ഇക്കാര്യം പറഞ്ഞത്.

നിയമസഹായം ഏർപ്പെടുത്താൻ വേണ്ട സഹായങ്ങൾ ചെയ്യില്ല എന്നും ബന്ധുക്കൾ പോലീസിനെ അറിയിച്ചു. നിലവിൽ പെൺകുട്ടിയെ സംരക്ഷണകേന്ദ്രത്തിൽ ആണ് കഴിയുന്നത്. കുടുംബം നൽകിയ മൊഴിയുടെ വിശദാംശങ്ങൾ കൂടി ഉൾപ്പെടുത്തി പോലീസ് ജുവനൽ ജസ്റ്റിസ് ബോർഡിൽ റിപ്പോർട്ട് നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here