26.4 C
Kollam
Thursday 17th September, 2026 | 06:46:55 AM
Home News Breaking News വയോധികനെ കയ്യും കാലും കെട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് ലഹരി മാഫിയ ബന്ധമുണ്ടോ ,അന്വേഷണം

വയോധികനെ കയ്യും കാലും കെട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് ലഹരി മാഫിയ ബന്ധമുണ്ടോ ,അന്വേഷണം

ഹരിപ്പാട്. കരുവാറ്റയിൽ വയോധികനെ കയ്യും കാലും കെട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് ലഹരി മാഫിയ ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു പോലീസ്.കൊലപാതകം നടത്തുന്നതിനു മുൻപ് പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നതും, പോലീസ് പരിശോധിക്കുന്നുണ്ട്.

കൊല്ലം പരവൂർ സ്വദേശികളായ പ്രതികൾ മുൻപ് ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരുന്നവർ ആണോ എന്ന് അടക്കമുള്ള വിവരങ്ങളാണ് പോലീസ് ശേഖരിക്കുന്നത്.കേസിൽ കൊല്ലപ്പെട്ട വയോധികന്റെ അടുത്ത ബന്ധുവായ പെൺകുട്ടികളുമായി എങ്ങനെയാണ് പരിചയപ്പെട്ടത് എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.അതേസമയം കൊല്ലപ്പെട്ട വയോധികൻ തന്നോട് മോശമായി പെരുമാറി എന്ന പെൺകുട്ടിയുടെ മൊഴിയുടെ സത്യാവസ്ഥ പരിശോധിക്കാനാണ് പോലീസ് തീരുമാനം