Home Blog Page 121

മുഖ്യമന്ത്രിയുടെ പോസ്റ്റുകളും മെറ്റ മുക്കി, ഐടി മന്ത്രാലയത്തിനടക്കം കത്ത് നൽകി സിഎംഒ; ‘കാരണം വ്യക്തമാക്കണം, പോസ്റ്റുകൾ പുനസ്ഥാപിക്കണം’

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിത ഫേസ്ബുക്ക് പേജിലെ പോസ്റ്റുുകള്‍ നീക്കം ചെയ്തതിനെതിരെ മെറ്റക്കും കേന്ദ്ര ഐ ടി മന്ത്രാലയത്തിനും കത്ത് നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസ്. ആശാവർക്കർമാർക്കുള്ള ഓണം ഉത്സവബത്തയും നബിദിന ആശംസകളുടെ പോസ്റ്റുും നീക്കം ചെയ്തതിലാണ് കത്ത് നല്‍കിയത്.

Also Read: ഞെട്ടിക്കുന്ന പുതിയ പേരുകൾ കിട്ടി! ഇത്തവണ ബിഗ് സ്‌ക്രീനിൽ നിന്നും ഒരു സുന്ദരി; ബിഗ് ബോസ് സീസൺ 8

പോസ്റ്റുകള്‍ പുനഃസ്ഥാപിക്കണമെന്നും ഉള്ളടക്കം നീക്കം ചെയ്തതിലെ കാരണം വ്യക്തമാക്കണമെന്നുമാണ് മെറ്റയോട് മുഖ്യമന്ത്രി വി ഡി സതീശന്‍റെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം നടപടികള്‍ ഉണ്ടാകാതിരിക്കാൻ ഐ ടി മന്ത്രാലയം ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മെറ്റയുടെ പോസ്റ്റ് മുക്കൽ തുടർക്കഥയാകുന്നു

നേരത്തെ മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിക്കുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തതും വിവാദത്തിലായിരുന്നു. മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടാണ് പോസ്റ്റുകൾ മെറ്റ പിൻവലിച്ചതെന്ന നിലയിൽ അന്ന് പലരും വിമർശനം ഉന്നയിച്ചിരുന്നെങ്കിലും പിന്നീട് ഈ വാദം തെറ്റാണെന്ന് തെളിഞ്ഞിരുന്നു. ആരും ആവശ്യപ്പെട്ടിട്ടല്ല പോസ്റ്റുകൾ നീക്കം ചെയ്തതെന്നും, സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും വ്യക്തമാക്കി അന്ന് മെറ്റ തന്നെ രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിയെ വിമർശിക്കുന്നതടക്കമുള്ള പോസ്‌റ്റുകൾ സോഷ്യൽമീഡിയിൽ നിന്നും നീക്കം ചെയ്തതിൽ വിശദീകരണം തേടിയ കേരള പൊലീസിനോടാണ് മെറ്റ ഇക്കാര്യം വ്യക്തമാക്കിയത്. മെറ്റയുടെ ഇന്ത്യൻ നോഡൽ ഓഫീസറാണ് സൈബർ ഡിവിഷനെ വിവരം അറിയിച്ചത്. പോസ്‌റ്റുകൾ നീക്കം ചെയ്യാനുള്ള സാഹചര്യമാണ് കേരള പൊലീസ് മെറ്റയോട് ചോദിച്ചത്. സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നും നീക്കം ചെയ്ത പോസ്‌റ്റുകൾ പുനഃസ്ഥാപിച്ചെന്നും മെറ്റ അറിയിച്ചിരുന്നു. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നിവരുടെ ചിത്രം ഉപയോഗിച്ചുളള സാമ്പത്തിക തട്ടിപ്പ് തടയാൻ എ ഐ ടൂൾ ഉപയോഗിച്ചതിൽ സംഭവിച്ച പിഴവാണ് പോസ്റ്റുകൾ നീക്കം ചെയ്യാൻ കാരണമായതെന്നും മെറ്റ വ്യക്തമാക്കിയിരുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിലും വീഡിയോയും ചിത്രങ്ങളും നീക്കം ചെയ്തിരുന്നു. എ ഐ സോഫ്‌റ്റ് വെയർ അപ്ഗ്രഡേഷൻ്റെ ഭാഗമായുള്ള പിഴവുകളാണ് സംഭവിച്ചതെന്നായിരുന്നു അന്നത്തെ വിശദീകരണം.

കുണ്ടറ പോലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതിയെ സാഹസികമായി പിടികൂടി

കൊല്ലം: കുണ്ടറ പൊലീസ് സ്റ്റേഷനില്‍ ലോക്കപ്പില്‍ നിന്ന് ചാടിപ്പോയ പ്രതിപിടിയില്‍. ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ നിന്ന് പ്രതി ഓടി രക്ഷപ്പെട്ടത്. മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതിയാണ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയത്. എഴുകോണ്‍ പുത്തന്‍നട സ്വദേശി വൈജേഷ്(23) ആണ് കരുതല്‍തടങ്കലില്‍ നിന്ന് ചാടി പോയത്. ലോക്കപ്പ്തുറന്ന് ഇറങ്ങി ഓടുകയായിരുന്നു.
സാരഥി ജംഗ്ഷന് സമീപത്ത് നിന്നാണ് വൈജേഷിനെ പിടികൂടിയത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. രണ്ടു ദിവസം മുന്‍പ് നാന്തിരിക്കലെ വീട്ടില്‍ നിന്ന് വയറിങ് സാമഗ്രികള്‍ മോഷ്ടിച്ചകേസിലാണ് വൈജേഷിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടുകാര്‍ സ്വന്തം നിലയില്‍ നടത്തിയ അന്വേഷണത്തിലാണ് വൈജേഷിലേക്ക് സംശയം നീണ്ടത്. നാന്തിരിക്കലിലെ പവര്‍ ടൂള്‍സ്‌കടയില്‍ നിന്നു വയറിങ്, പ്ലബിംഗ് സാമഗ്രികള്‍ മുറിക്കുന്ന ഉപകരണങ്ങള്‍ വൈജേഷ് വാടകയ്‌ക്കെടുത്തതായി അറിഞ്ഞു. ഇത് സംശയം കൂടുതല്‍ ബലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി ഇവ തിരിച്ചു കൊടുക്കാന്‍ വൈജേഷ് എത്തിയപ്പോള്‍ വീട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി വൈജേഷിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കു ശേഷമാണ് കുണ്ടറ സ്റ്റേഷനില്‍ എത്തിച്ചത്. വൈജേഷിനെ ലോക്കപ്പില്‍ അടച്ചെങ്കിലും പൂട്ടാന്‍ പൊലീസുകാര്‍ മറന്നുപോയി. തുടര്‍ന്ന് പാറാവുകാരന്റെ കണ്ണ് വെട്ടിച്ച് വൈജേഷ് ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോകുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞ് ലോക്കപ്പിലേക്ക് നോക്കിയപ്പോഴാണ് പ്രതി രക്ഷപ്പെട്ടതായി മനസ്സിലായത്. സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് ആള് കുറവായിരുന്നതും രക്ഷപ്പെടാന്‍ സൗകര്യമായി. തുടര്‍ന്ന് വൈജേഷിനായി നടത്തിയ തെരച്ചിലിലാണ് പിടിയിലായത്.

ശാസ്ത്താംകോട്ട Dysp അലക്സാണ്ടർ തങ്കച്ചന്റെ നേതൃത്വത്തിൽ കുണ്ടറ പോലീസ് സ്റ്റേഷൻ SHO സുനുകുമാർ, SI Rahul, Scpo മാരായ ശ്രീജിത്ത്‌, അൻവർ, റിയാസ്, സജിത്ത്, നിക്സൺ, ഹരീഷ്, ASI ഷിന്റെ എന്നിവർ അടങ്ങുന്ന സംഘമാണ് പിടികൂടിയത്.

ഇന്നത്തെ ഒരു കോടിയുടെ ഭാഗ്യം ആർക്ക്

കാരുണ്യ ലോട്ടറി ഫലം

ആന്ധ്രാപ്രദേശ് ഐ ടി മന്ത്രി നര ലോകേഷ് അമൃതപുരി സന്ദർശിച്ചു; മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തി

​അമൃതപുരി (കൊല്ലം): ആന്ധ്രാപ്രദേശ് ഐ.ടി, ഐടിഇഎസ്, ഗ്രാമവികസന വകുപ്പ് മന്ത്രി നര ലോകേഷ് അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു. ആശ്രമത്തിലെത്തിയ മന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. ആശ്രമത്തിലെ കാളിക്ഷേത്രവും കളരിയും സന്ദർശിച്ച നരലോകേഷ് അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാമ്പസും അമൃത ആയുർവേദ കോളജും സന്ദർശിച്ചു.
മാതാ അമൃതാനന്ദമയി മഠവും അമൃത സർവകലാശാലയും നടപ്പിലാക്കുന്ന സാമൂഹിക – ജീവകാരുണ്യ പ്രവർത്തനങ്ങളും സാങ്കേതിക വിദ്യാധിഷ്ഠിത സേവന പദ്ധതികളും മാതൃകാപരമെന്ന് നര ലോകേഷ് അഭിപ്രായപ്പെട്ടു. ഏതാണ്ട് മൂന്ന് മണിക്കൂറോളം ആശ്രമത്തിൽ ചെലവഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയതത്.

സിബിൻ ചാനലിന് എതിരെ കേസ് കൊടുത്തതോടെ ആര്യക്ക് അവസരം ഇല്ലാതെയായി; തുറന്നുപറച്ചിലിന് പിന്നാലെ ചർച്ചകൾ

Arya badai bigg boss malayalam

ആര്യ ബഡായി; മിനി സ്ക്രീനില് തന്റെ സ്ഥാനം ഉറപ്പിച്ച വ്യക്തി. ബിസിനസ് രംഗത്തും ബിഗ് സ്‌ക്രീൻ രംഗത്തും എല്ലാം തന്റെ സ്ഥാനം ആര്യ ഉറപ്പിച്ചിരുന്നു. ആര്യയുടെ കരിയർ ഗ്രാഫ് നോക്കിയാൽ പ്രമുഖ ചാനലിലെ ഒരു ഷോ വഴിയാണ് ആര്യയുടെ വളർച്ച. ബിഗ് ബോസിലും മറ്റും എത്തിയതും, ഷോ ആങ്കറിങ് മുതൽ കോമഡി ഷോസ് ഹോസ്റ്റിങ് വരെ ആര്യ ചെയ്തിട്ടുണ്ട്. മലയാളവും മറ്റു ഭാഷകളും അനായാസം കൈകാര്യം ചെയ്യാൻ ആര്യ കാണിച്ചിട്ടുള്ള മിടുക്ക് എടുത്തുപറയേണ്ടതാണ്. എന്നാൽ ആര്യയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച ചാനൽ തന്നോട് കാണിച്ച നീതികേടിനെ കുറിച്ച് അടുത്തിടെ ആര്യ ഒരു തുറന്നുപറച്ചിൽ നടത്തി ഇതിനു പിന്നാലെയാണ് ചർച്ചകളും നടന്നത്. ചാനൽ ആര്യയുടെ കരിയറിനെ ബാധിച്ചു എന്ന തരത്തിൽ ആയിരുന്നു താരത്തിന്റെ സംസാരം.

സിബിൻ ഏഷ്യനെറ്റ് നു എതിരെ കേസ് കൊടുത്തതോടെ ആണ് ആര്യക്ക് ഏഷ്യനെറ്റ് ൽ അവസരം ഇല്ലാതെയായത്.

സിബിൻ എട്ടായി BB ക്വിറ്റ് അടിച്ചു പോയതിന് ചാനെൽ & BB ടീമിന് എതിരെ പോസ്റ്റ്‌ ഇട്ടു നടന്നു അവർ തൂക്കി കളഞ്ഞു അതുവരെ BB സീസൺ 2 നെഗറ്റീവ് വന്നിട്ടും ഏഷ്യാനെറ്റ്‌ ആണ് വീണ്ടും വിളിച്ചോണ്ട് ഇരുന്നത് . ആ ചാനൽ അങ്ങനെ ആണെന്ന് അറിഞ്ഞിട്ടും നിങ്ങൾ അവിടെ വർഷങ്ങളോളം നിന്നെങ്കിൽ അത് നിങ്ങളുടെ തെറ്റാണ്. ആ ചാനൽ വരുന്നത് വരെ ആര്യയെ.. നിങ്ങളുടെ വീട്ടിനു പുറത്തു ആർക്കും അറിയില്ലായിരുന്നു- എന്നുള്ള അഭിപ്രായങ്ങളും ഇപ്പോൾ ഉയരുന്നുണ്ട്.

ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം ആറുമുതൽ രാത്രി 12 വരെ ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നേക്കുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. അന്തരീക്ഷ താപനില ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഗണ്യമായി വർധിച്ചതും കേന്ദ്ര വൈദ്യുതി നിലയങ്ങളിൽനിന്നും പവർ എക്സ്ചേഞ്ചിൽനിന്നുമുള്ള വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായതുമാണ് പ്രതിസന്ധിക്ക് കാരണം.

രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകത ഉയർന്ന സാഹചര്യത്തിൽ പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്തതും ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതും നിയന്ത്രണത്തിന് കാരണമായേക്കും. രാജ്യത്തെ വൈദ്യുതി ലഭ്യതയിലെ 12,000 മെഗാവാട്ടിന്റെ കുറവ് പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയത്തെ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത സെപ്റ്റംബർ മാസത്തിലെ മുൻകാല ശരാശരിയേക്കാൾ 500 മുതൽ 800 മെഗാവാട്ട് വരെ ഉയർന്നിട്ടുണ്ട്. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ആവശ്യകത വീണ്ടും 500 മുതൽ 600 മെഗാവാട്ട് വരെ ഉയരാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടാകുകയോ ഗ്രിഡ് ഫ്രീക്വൻസി താഴുകയോ ചെയ്താൽ ഇന്ന് വൈകുന്നേരം ആറിനും അർധരാത്രിക്കും ഇടയിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി. വ്യക്തമാക്കി.

കൈക്കൂലിക്ക് കണ്‍സള്‍ട്ടിംങ് ഓഫിസ്,മുന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍.കെ. കൃപ ഇടപാടുകള്‍ നടത്തിയത് ഓഫിസ് തുറന്ന്

കൊച്ചി.ഭൂമി തരം മാറ്റാന്‍ കൈക്കൂലിവാങ്ങിയ കേസില്‍ അറസ്റ്റിലായ മുന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍.കെ. കൃപ ഇടപാടുകള്‍ നടത്തിയത് കണ്‍സള്‍ട്ടന്‍സി ഓഫിസ് തുറന്ന്. കൊച്ചിയില്‍ കോടികള്‍ വിലയുള്ള ഭൂമിയുടെ വിവരങ്ങളടങ്ങിയ സര്‍ക്കാര്‍ രേഖകള്‍ ഉദ്യോഗസ്ഥര്‍ കൃപയ്ക്ക് ചോര്‍ത്തി നല്‍കിയതായും വിവരം. പ്രശ്‌നപരിഹാരത്തിന് കൃപയെ സമീപിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചിരുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചു. കൂടുതല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.


ഭൂമി തരം മാറ്റാന്‍ പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലെ സൂത്രധാരന്‍ മുന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍.കെ. കൃപ വെള്ളിയാഴ്ചയാണ് വിജിലന്‍സിന്റെ പിടിയിലായത്. കൈക്കൂലിയിടപാടുകളുടെ ബുദ്ധികേന്ദ്രം കൃപയാണെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വിജിലന്‍സ് കണ്ടെത്തി. തുടര്‍ന്നാണ് കേസില്‍ നാലാപ്രതിയാക്കി. സര്‍വീസില്‍ നിന്ന് വിരമിച്ച കൃപ കൊച്ചിയില്‍ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനെന്ന പേരില്‍ കണ്‍സള്‍ട്ടന്‍സി തുറന്നിരുന്നു. ഇതിന്റെ മറവിലാണ് ഇരകളെ കണ്ടെത്തിയതും കൈക്കൂലിയിടപാടുകള്‍ നടത്തിയിരുന്നതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഭൂപ്രശ്‌നങ്ങളുമായി റവന്യൂ ഓഫിസുകളിലെത്തുന്ന ഉടമകളെ കൃപയുടെ കൂട്ടാളികളായ ഉദ്യോഗസ്ഥര്‍ കഷ്ടപ്പെടുത്തും.

വഴങ്ങാത്തവരെ പരാതിക്കാരെയിറക്കി വരുതിയിലാക്കും. പ്രശ്‌നങള്‍ക്ക് റവന്യൂ ഓഫിസില്‍ പരിഹാരം കാണുന്നതിന് പകരം കൃപയുടെ അരികിലേക്ക് പറഞ്ഞയക്കും. കൃപയുടെ അറസ്റ്റിലേക്ക് നയിച്ച കേസിലെ പരാതിക്കാരനോട് കൃപയെ സമീപിക്കാന്‍ നിര്‍ദേശിച്ചത് കണയന്നൂര്‍ താലൂക്കിലെ ഉദ്യോഗസ്ഥരാണ്. ഇതിന്റെ തെളിവുകളടക്കം വിജിലന്‍സിന് ലഭിച്ചു. ഇതേ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായ തഹസില്‍ദാരെ രക്ഷിക്കാന്‍ റവന്യൂ രേഖകളില്‍ തിരുത്തല്‍ വരുത്തിയതെന്നാണ് നിഗമനം.

കണയന്നൂര്‍ താലൂക്കിലെ ഡിസ്ട്രിബ്യൂഷന്‍ രജിസ്റ്ററിലാണ് വിവാദഭൂമിയില്‍ പരിശോധന നടത്തിയെന്ന് പിന്നീട് എഴുതി ചേര്‍ത്തത്. രജിസ്റ്റര്‍ അടക്കമുള്ള രേഖകള്‍ കസ്റ്റ്ഡിയിലെടുത്ത വിജിലന്‍സ് ഇവ ശാസ്ത്രീയ പരിശോധനയ്ക്കയക്കും. കേസില്‍ അറസ്റ്റിലായ കണയന്നൂര്‍ താലൂക്കിലെ ഭൂരേഖ തഹസില്‍ദാര്‍ ജോസഫ് ആന്റണി ഹെര്‍ട്ടിസ്, ഇടനിലക്കാരായ എം.എസ്. രാജേഷ്, പി.എ. ഷിബിന്‍ എന്നിവരാണ് നേരത്തെ പിടിയിലായത്. ഹെര്‍ട്ടിസിനും രാജേഷിനു കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചു. കൂട്ടാളികള്‍ പിടിയിലായതോടെ സംസ്ഥാനം വിട്ട കൃപ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയപ്പോളാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

അപൂർവ നിറക്കാഴ്ച; മദ്രസയിലെ വാഴക്കുല ലേലത്തിൽ പോയത് ₹35,000ന്

കായംകുളം: പച്ചയും ചുവപ്പും നിറങ്ങൾ ഇടകലർന്ന അപൂർവ വാഴക്കുല കൗതുകമായി. കാപ്പിൽ കിഴക്ക് മുസ്ലിം ജമാഅത്ത് നൂറുൽ ഹുദാ മദ്രസയുടെ വളപ്പിൽ ഉണ്ടായ വാഴക്കുലയാണ് ജുമുഅ നമസ്കാരത്തിന് ശേഷമുള്ള ലേലത്തിൽ 35,000 രൂപയ്ക്ക് വിറ്റത്.
ആയിരം രൂപയിൽ ആരംഭിച്ച ലേലം ആവേശകരമായതോടെ കാപ്പിൽ മിന്നാ പാലസിലെ ഷിനാസ് റെക്കോർഡ് തുകയ്ക്ക് വാഴക്കുല സ്വന്തമാക്കി. മദ്രസ വളപ്പിൽ നട്ട വാഴ കുലച്ചപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയിൽ അപൂർവ കാഴ്ചപ്പെട്ടത്.
സാധാരണയായി ചെങ്കദളിയും പച്ചവാഴയും വ്യത്യസ്തമായാണ് കുലയ്ക്കുന്നത്. എന്നാൽ ഇവിടെ ഒരേ കുലയിൽ പകുതി ഭാഗം പച്ചയും മറ്റേ പകുതി ചുവപ്പുനിറത്തിലുമാണ് പഴങ്ങൾ വളർന്നത്. കാഴ്ച കാണാൻ നിരവധി നാട്ടുകാരാണ് മദ്രസ വളപ്പിലെത്തിയത്.
സസ്യങ്ങളിലുണ്ടാകുന്ന അപൂർവ ജനിതക വ്യതിയാനമായ ‘ചിമേര’ (Chimera) പ്രതിഭാസം മൂലമാണ് ഇത്തരം നിറവ്യത്യാസം ഉണ്ടാകുന്നതെന്നാണ് കൃഷി വിദഗ്ധരുടെ വിശദീകരണം. വളർച്ചയുടെ ഘട്ടത്തിൽ വാഴയുടെ കോശങ്ങളിൽ ഉണ്ടാകുന്ന മാറ്റമാണ് പഴങ്ങളുടെ നിറവ്യത്യാസത്തിന് കാരണമാകുന്നത്.
നിറത്തിൽ വ്യത്യാസമുണ്ടെങ്കിലും പഴങ്ങളുടെ ഗുണത്തിലും രുചിയിലും പ്രത്യേക മാറ്റമില്ലെന്നും ഇവ ഭക്ഷ്യയോഗ്യമാണെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ജുമുഅ നമസ്കാരത്തിന് ശേഷമുള്ള ലേലത്തിലൂടെ മദ്രസയ്ക്ക് വലിയ തുക ലഭിച്ചതിന്റെ സന്തോഷത്തിലാണ് മഹല്ല് നിവാസികൾ.

ഞെട്ടിക്കുന്ന പുതിയ പേരുകൾ കിട്ടി! ഇത്തവണ ബിഗ് സ്‌ക്രീനിൽ നിന്നും ഒരു സുന്ദരി; ബിഗ് ബോസ് സീസൺ 8

Bigg Boss Malayalam Season 8 prediction list

ഇത്തവണ ബിഗ് ബോസ് സീസൺ 8 എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രെഡിക്ഷന് ലിസ്റ്റ് കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. മോഹൻലാൽ ആങ്കർ ആയി എത്തുന്നു എന്നത് ഒഴിച്ചാൽ മുൻ സീസണുകളിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ഈ സീസണിൽ ഉണ്ടെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. അതിൽ ഏറ്റവും പ്രധാനം, അഗ്നി പരീക്ഷ ആയിരുന്നു. പുതിയ സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ നിരവധി പേരുകൾ ആണ് ഇപ്പോൾ ഉയർന്നുവരുന്നത് അതിൽ ഏറ്റവും ഒടുവിൽ വന്ന ലിസ്റ്റിൽ ബിഗ് സ്‌ക്രീനിൽ നിന്നും ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടെന്നാണ് സൂചന. മുൻ സീസണുകൾ വരുമ്പോൾ ഉയർന്നു കേൾക്കുന്ന പേരുകളിൽ ഗായത്രി സുരേഷ് പ്രധാനി ആയിരുന്നു. എന്നാൽ എട്ടാം സീസൺ എത്തുമ്പോൾ ഉറപ്പായും ഗായത്രി ഉണ്ടെന്നാണ് സൂചനകൾ സൂചിപ്പിക്കുന്നത്. ഏറ്റവും ഒടുവിലായി പുറത്തുവന്ന പേരുകൾ നോക്കാം

ഗൗതം ശശി; സ്റ്റാൻഡപ്പ് കൊമേഡിയൻ

സുമേഷ് ചന്ദ്രൻ ; ദൃശ്യം സിനിമ ഫെയിം

നേഹ രാജേഷ് ; ഒരു ഗായിക ആണെന്നാണ് റിപോർട്ടുകൾ

നോബി ; ഗായകൻ

ഐശ്വര്യ; തനി മലയാളിയാണോ

ഐഷ്വര്യ രാജീവ്

ശ്രീലയ; ശ്രുതി ലക്ഷ്മിയുടെ സഹോദരി, രാഹുൽ ഈശ്വർ, ഗായത്രി സുരേഷ്, ജസീല പർവീൺ, കാളി, ശ്രീലതാ ; കടൽ കൊമ്പൻ, വിക്കി തഗ്ഗ്, ശ്രീലക്ഷ്മി അറക്കൽ, ആർ ജെ അഞ്ജലി, മൃദുല വിജയ്, റിനി ആൻ ജോർജ്. എന്നിങ്ങനെ നിരവധി പേരുകൾ ആണ് മല്ലു രേവതി പുറത്തുവിട്ട ലിസ്റ്റിലും പറയുന്നുണ്ട്

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു കാരണവശാലും പിഎം ശ്രീ നടപ്പാക്കരുതെന്ന മുന്നറിയിപ്പുമായി യൂത്ത് ലീഗ്

മലപ്പുറം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു കാരണവശാലും പിഎം ശ്രീ നടപ്പാക്കരുതെന്ന മുന്നറിയിപ്പുമായി യൂത്ത് ലീഗ്. കഴിഞ്ഞ സര്‍ക്കാറാണ് പിഎം ശ്രീ നടപ്പാക്കിയപ്പോള്‍ അതിനെ ഏറ്റവുമധികം എതിര്‍ത്തത് യൂത്ത് ലീഗ് ആയിരുന്നു. അതുകൊണ്ട് ഈ സര്‍ക്കാരിന്റെ കാലത്ത് പിഎം ശ്രീ വരരുതെന്നാണ് ആഗ്രഹമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനവികാരത്തിന് എതിരായി സര്‍ക്കാര്‍ തീരുമാനം എടുത്താല്‍ യൂത്ത് ലീഗ് അപ്പോള്‍ അഭിപ്രായം പറയും. ഉപസമിതി തീരുമാനത്തിനായി കാത്തിരിക്കുകയാണ്. വോട്ട് ചെയ്ത ജനങ്ങള്‍ക്ക് അനിഷ്ടമായ എന്തെങ്കിലും ഉണ്ടായാല്‍ അത് യൂത്ത് ലീഗ് തുറന്നു പറയും. സര്‍ക്കാര്‍ ജനങ്ങളുടെ കൂടെയല്ലെങ്കില്‍ ജനങ്ങള്‍ ഭരണകൂടങ്ങള്‍ക്ക് എതിരാകുമെന്നും മുനവ്വറലി തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

പിഎം ശ്രീ നടപ്പാക്കുന്നതിനെതിരെ മുസ്ലീംലീഗില്‍ നിന്ന് നേരത്തെ തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ള നേതാക്കള്‍ പിഎം ശ്രീയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒപ്പിട്ട സാഹചര്യത്തില്‍ പിന്‍മാറ്റം സാധ്യമല്ലെന്നും കേന്ദ്രസഹായം നഷ്ടമാകുമെന്നുമായിരുന്നു മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചത്.