26.8 C
Kollam
Friday 2nd October, 2026 | 10:22:07 AM
Home News Breaking News മരുന്ന് പ്രതിസന്ധി നടപടികളിലേക്ക് സർക്കാർ, റി ടെൻഡർ കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ അംഗീകരിച്ചു

മരുന്ന് പ്രതിസന്ധി നടപടികളിലേക്ക് സർക്കാർ, റി ടെൻഡർ കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ അംഗീകരിച്ചു

rep image
Advertisement

തിരുവനന്തപുരം : ഗവൺമെന്റ് ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി അടിയന്തര നടപടികളിലേക്ക് സംസ്ഥാനത്തെ സർക്കാർ. മരുന്നുകളുടെ റി ടെൻഡർ കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ അംഗീകരിച്ചു. പുതിയ സ്റ്റോക്ക് മരുന്നുകൾക്കായുള്ള പർച്ചേസ് ഓ‌ഡർ വൈകിയത് തെരഞ്ഞെടുപ്പ് കാരണമെന്നായിരുന്നു സർക്കാർ വാദം.

Also Read: മുണ്ടംവേലി ഫ്ളാറ്റ് നിർമാണം: ടിഡിഎൽസിക്ക് അഡ്വാൻസ് നൽകിയതിലും ക്രമക്കേട്; 2.48 കോടി രൂപ നൽകി, വലിയ തുക കൈമാറിയത് ചെക്കായി

പുതിയ സർക്കാർ അധികാരത്തിലേറി മൂന്ന് മാസം കഴിഞ്ഞിട്ടാണ് പർച്ചേസ് ഓർഡർ നടപടികൾ പൂർത്തിയായത്. അതിൽ ചില മരുന്നുകൾക്ക് റീ ടെൻഡർ വിളിച്ചു. റീ ടെൻഡർ നടപടികൾ പൂർത്തിയാക്കാതെ കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ വൈകിപ്പിക്കുന്നത് വലിയ വിവാദമായതോടെയാണ് റി ടെൻഡർ നടപടികൾ വേഗത്തിലാക്കിയത്.

രാജസ്ഥാൻ, കർണാടക ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ മെഡിക്കൽ കോർപ്പറേഷനുകളുമായി സഹകരിച്ച് മരുന്നെത്തിക്കാനുള്ള ശ്രമത്തിൽ തീരുമാനമായില്ല. കുടിശ്ശിക തീർക്കാൻ ധനവകുപ്പിൽ നിന്നുള്ള അടിയന്തരസഹായം ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here