Home Blog Page 120

അധ്യാപകദിനം മഴയിൽ തെളിഞ്ഞ അക്ഷര വെളിച്ചം

ശൂരനാട് വടക്ക്. ചേഞ്ചിറക്കുഴി മഴ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അധ്യാപകദിനം മഴയിൽ തെളിഞ്ഞ അക്ഷര വെളിച്ചം എന്ന പേരിൽ സംഘടിപ്പിച്ചു. രാജമോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. 30 വർഷം അധ്യാപകനായി സേവനം അനുഷ്ടിച്ച് പ്രഥമ അദ്ധ്യാപകനായി വിരമിച്ച ശേഷവും പൊതുപ്രവർത്തകനായി തുടരുന്ന അർത്തിയിൽ അൻസാരിയെ ആദരിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡന്റെ് കോശി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് വികസനകാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പെരുംകുളം,
കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ,
ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എസ്. ശ്രീകുമാർ, എം.അബ്ദുൽ സലിം, എം. ഹബീബ് മുഹമ്മദ് റാവുത്തർ, ശൂരനാട് ഷിഹാബ്, ഹർഷ ഫാത്തിമ, ആർ. മുംതാസ് എന്നിവർ പ്രസംഗിച്ചു

കൊല്ലത്ത് കാറിടിച്ച് റോഡിലേക്ക് വീണ ബുള്ളറ്റ് യാത്രികൻ ടോറസ് ലോറിയിടിച്ച് മരിച്ചു; ലോറിയും ഡ്രൈവറും കസ്റ്റഡിയിൽ

കൊല്ലം: കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ടോറസ് ലോറിയിടിച്ച് ദാരുണാന്ത്യം. ചിതറ വേങ്കോട് സ്വദേശി അനന്തു (31) ആണ് അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 6.30 ഓടെയായിരുന്നു അപകടം.

Also Read: മൈസൂരുവിൽ നിന്ന് വന്ന കെഎസ്ആർടിസി ബസ് രാത്രി ബന്ദിപ്പൂർ ഉൾക്കാട്ടിൽ തകരാറിലായി കുടുങ്ങി; 32 യാത്രക്കാർക്ക് രക്ഷകരായി വയനാട് പൊലീസ്

കടയ്ക്കൽ ഭാഗത്തുനിന്ന് മടത്തറയിലേക്ക് ബുള്ളറ്റിൽ വരികയായിരുന്ന അനന്തുവിൻ്റെ ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അനന്തു റോഡിലേക്ക് തെറിച്ചുവീണു. ഈ സമയം തൊട്ടുപിന്നാലെയെത്തിയ ടോറസ് ലോറി അനന്തുവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. നില അതീവ ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് ശേഷം നിർത്താതെ പോയ ടോറസ് ലോറിയെ ചിതറ പൊലീസ് ഉടൻ തന്നെ പിന്തുടർന്നു. കുളത്തൂപ്പുഴ പൊലീസിന്റെ സഹായത്തോടെ ഡാലിയിൽ വച്ച് ലോറി തടഞ്ഞു. ഡ്രൈവറെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ചിതറ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

രാജ്യത്തെ ജഡ്ജിമാർ നിൽക്കുന്നത് ഗില്ലറ്റിൻ ഭീഷണിക്ക് മുന്നിൽ

ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ (AILU)ജില്ലാ സമ്മേളനം തുടങ്ങി

ശാസ്താംകോട്ട. സുപ്രീംകോടതിയിലെ ജഡ്ജിമാർക്ക് ഭയരഹിതമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന് അഡ്വ.കെ അനിൽകുമാർ. സർക്കാറിന് വിധേയപ്പെട്ടില്ലെങ്കിൽ ഗില്ലറ്റിന് വിധേയമാക്കപ്പെടും എന്ന ഭയത്തിൻെറ മുനയിലാണ് ജുഡീഷ്യറി പ്രവർത്തിക്കുന്നത്. രാജ്യത്തിന് പുതിയ ഹിന്ദുചരിത്രം സൃഷ്ടിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്.


ഇന്ത്യയുടെ യഥാർഥ ചരിത്രത്തെ അട്ടിമറിച്ച് രാജ്യത്തിന് ഒരു ഹിന്ദുചരിത്രമാണ് ഉണ്ടായിരുന്നത് എന്ന് വരുത്തിതീർക്കാനുള്ള പരിശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത്.തടസ്സമായി നിൽക്കുന്ന മതേതരത്വവും ഫെഡറലിസവും ഉയർത്തിപ്പിടിക്കുന്ന ഭരണഘടനക്ക് ബദലുണ്ടാക്കാനാണ് നീക്കമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ (AILU)ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ”ഇന്ത്യൻ ഭരണഘടനയും ജുഡീഷ്യറിയും നേരിടുന്ന സമകാലിക വെല്ലുവിളികൾ’ ” എന്ന വിഷയത്തിൽ ശാസ്താംകോട്ടയിൽ സംഘടിപ്പിച്ച സെമിനാറിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.മുൻ അഡ്വ ജനറൽ അഡ്വ കെ.ഗോപാലൃഷ്ണകുറുപ്പ് സെമിനാർ ഉദ്ഘാടനം ചെയ്തു. ഓച്ചിറ എൻ അനില്‍കുമാര്‍ അധ്യക്ഷനായി. എസ്.സുദേവൻ, കെ സോമപ്രസാദ്, എം ഗംഗാധരക്കുറുപ്പ്, പി.കെ ഷിബു,സുമലാൽ, എന്നിവർ സംസാരിച്ചു.

മൈസൂരുവിൽ നിന്ന് വന്ന കെഎസ്ആർടിസി ബസ് രാത്രി ബന്ദിപ്പൂർ ഉൾക്കാട്ടിൽ തകരാറിലായി കുടുങ്ങി; 32 യാത്രക്കാർക്ക് രക്ഷകരായി വയനാട് പൊലീസ്

സുൽത്താൻ ബത്തേരി: കടുവയും കാട്ടാനയുമടക്കമുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്ന ബന്ദിപ്പൂർ വനമേഖലയിൽ രാത്രി കെ.എസ്.ആർ.ടി.സി ബസ് കേടായി കുടുങ്ങി. ബസിലുണ്ടായിരുന്ന 32 യാത്രക്കാരെ വയനാട് പൊലീസ് സമയോചിതമായി ഇടപെട്ട് സുരക്ഷിതരാക്കി. മൈസൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്കാനിയ ബസാണ് കർണാടക അതിർത്തിയിലെ വനപാതയിൽ തകരാറിലായത്. അതിർത്തി കടന്നുള്ള രാത്രിയാത്രാ നിരോധനവും മറ്റു പ്രതിസന്ധികളും മറികടന്നാണ് പൊലീസും കെ.എസ്.ആർ.ടി.സിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്.

Also Read: മുഖ്യമന്ത്രിയുടെ പോസ്റ്റുകളും മെറ്റ മുക്കി, ഐടി മന്ത്രാലയത്തിനടക്കം കത്ത് നൽകി സിഎംഒ; ‘കാരണം വ്യക്തമാക്കണം, പോസ്റ്റുകൾ പുനസ്ഥാപിക്കണം’

സെപ്റ്റംബർ 3 വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് ആലപ്പുഴ സ്വദേശിയായ ഒരു പിതാവ് ബത്തേരി ഡിവൈ.എസ്.പി എം.എം. അബ്ദുൾ കരീമിനെ ഫോണിൽ ബന്ധപ്പെടുന്നത്. തൻ്റെ മകളടക്കമുള്ള യാത്രക്കാർ കാടിനു നടുവിൽ കുടുങ്ങിക്കിടക്കുകയാണെന്ന പരിഭ്രാന്തി നിറഞ്ഞ സന്ദേശമാണ് പൊലീസിനെ ഉണർത്തിയത്. കവറേജ് ഇല്ലാത്തതിനാൽ ആദ്യം യാത്രക്കാരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെങ്കിലും, മുത്തങ്ങ ചെക്ക് പോസ്റ്റിലും പൊലീസ് കൺട്രോൾ റൂമിലും വിവരം കൈമാറി പൊലീസ് നടത്തിയ അന്വേഷണത്തിൽ മുത്തങ്ങയിൽ നിന്ന് 15 കിലോമീറ്റർ അകലെ ബന്ദിപ്പൂർ ടൈഗർ റിസർവിനു സമീപമാണ് ബസ് കിടക്കുന്നതെന്ന് കണ്ടെത്തി. തുടർന്ന് കൊല്ലം സ്വദേശിയായ യാത്രക്കാരനുമായി ഫോണിൽ ബന്ധപ്പെട്ട് ആശങ്കയിലായ യാത്രക്കാർക്ക് ധൈര്യം പകർന്നു.

തുടർന്ന് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ എം.വി. വിപിന്റെ ഏകോപനത്തിൽ ബത്തേരി ഡിപ്പോയിൽ നിന്ന് ഒരു സൂപ്പർ ഡീലക്സ് ബസ് അയച്ചു. ഇതോടൊപ്പം എസ്.ഐ ശ്രീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സംഭവസ്ഥലത്തെത്തി. തകരാറിലായ എസി ബസിനകത്ത് ഈ സമയം അമിതമായ ചൂട് വമിച്ചിരുന്നു. ഇതിനാൽ സ്ത്രീകൾ അടക്കമുള്ള യാത്രക്കാർക്ക് അകത്തിരിക്കാനോ, കാട്ടു മൃഗങ്ങളുടെ ഭയം കാരണം പുറത്തിറങ്ങി നിൽക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. പൊലീസ് സംഘം സ്ഥലത്തെത്തി യാത്രക്കാരെ സുരക്ഷിതമായി പുതിയ ബസിലേക്ക് മാറ്റി കോഴിക്കോട്ടേക്ക് അയച്ചു.

തൊഴിലുറപ്പ് ജോലിക്കാര്‍ക്ക് കിട്ടിയത് സ്വര്‍ണ നാണയങ്ങള്‍

പ്രതീകാത്മക ചിത്രം

കര്‍ണാടകയിലെ ബെലഗാവിയില്‍ തൊഴിലുറപ്പ് ജോലിക്കാര്‍ക്ക് സ്വര്‍ണ നാണയങ്ങള്‍ കിട്ടി. ജോലിക്കിടെ മണ്ണ് നീക്കിയപ്പോഴാണ് സ്വര്‍ണ നാണയങ്ങള്‍ കണ്ടത്. 14 നാണയങ്ങള്‍ ലഭിച്ചത് നാലുപേര്‍ക്കാണ്. സംഭവം അറിഞ്ഞ് നിരവധി പേര്‍ തടിച്ചുകൂടി. സ്വര്‍ണപ്പണിക്കാരന്‍ എത്തി പരിശോധിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് സ്വര്‍ണം എന്ന് അദ്ദേഹം പറഞ്ഞു. ഓരോ നാണയവും 4 ഗ്രാമിന് അടുത്ത് തൂക്കം വരും.

സാവദട്ടി താലൂക്കിലെ ഇഞ്ചാല ഗ്രാമത്തിലെ തൊഴിലുറപ്പുകാര്‍ക്കാണ് ‘സ്വര്‍ണ നിധി’ കിട്ടിയത്. സംഭവം നിമിഷ നേരം കൊണ്ട് എല്ലാവരും അറിഞ്ഞു. എന്തു ചെയ്യണം എന്ന് ആര്‍ക്കും അറിവുണ്ടായിരുന്നില്ല. തൊഴിലുറപ്പുകാര്‍ പ്രൊജക്ട് ഓഫീസറെ വിവരം അറിയിച്ചു. അദ്ദേഹം പഞ്ചായത്ത് ഓഫീസിലേക്കും. ശേഷം റവന്യൂ ഉദ്യോഗസ്ഥരെത്തി. പോലീസിന്റെ സാന്നിധ്യത്തില്‍ നാണയങ്ങള്‍ അധികൃതര്‍ക്ക് കൈമാറി.

ഒരേ മാതൃകയിലുള്ള 14 കോയിനുകളാണ് കണ്ടെത്തിയത്. ഒരു ഭാഗത്ത് ആനയുടെ ചിത്രമാണുള്ളത് എന്ന് തഹസില്‍ദാര്‍ മല്ലികാര്‍ജുന്‍ ഹെഗ്ഗന്നവര്‍ പറഞ്ഞു. നിലവിലെ വിലയില്‍ മൂല്യം കണക്കാക്കിയാല്‍ ഒമ്പത് ലക്ഷത്തോളം രൂപയുടെ സ്വര്‍ണമുണ്ടെന്ന് സ്വര്‍ണപ്പണിക്കാര്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ കാലപ്പഴക്കം, പ്രധാന്യം എന്നിവ പരിശോധിച്ചാല്‍ മാത്രമാണ് യഥാര്‍ഥ മൂല്യം കണക്കാക്കാന്‍ സാധിക്കുക.

കാലപ്പഴക്കം, ആരാണ് നിര്‍മിച്ചത്, എങ്ങനെ ഇവിടെ എത്തി എന്നീ കാര്യങ്ങള്‍ പരിശോധിച്ച് കണ്ടെത്താന്‍ പുരാവസ്തു വകുപ്പിനെ ചുമതലപ്പെടുത്തി. 1000 വര്‍ഷം വരെ പഴക്കമുള്ളതാകും സ്വര്‍ണാനണയങ്ങള്‍ എന്ന് ഉദ്യോഗസ്ഥര്‍ അനുമാനിക്കുന്നു. അപ്പണ്ണ തല്‍വാര്‍, യല്ലപ്പ കരിഗാര്‍, കഞ്ചപ്പ ബന്തഗി, ഭീമണ്ണ തല്‍വാര്‍ എന്നീ നാലുപേര്‍ക്കാണ് നാണയങ്ങള്‍ കിട്ടിയത്. ഇവര്‍ക്ക് പാരിതോഷികം നല്‍കണം എന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പോസ്റ്റുകളും മെറ്റ മുക്കി, ഐടി മന്ത്രാലയത്തിനടക്കം കത്ത് നൽകി സിഎംഒ; ‘കാരണം വ്യക്തമാക്കണം, പോസ്റ്റുകൾ പുനസ്ഥാപിക്കണം’

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിത ഫേസ്ബുക്ക് പേജിലെ പോസ്റ്റുുകള്‍ നീക്കം ചെയ്തതിനെതിരെ മെറ്റക്കും കേന്ദ്ര ഐ ടി മന്ത്രാലയത്തിനും കത്ത് നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസ്. ആശാവർക്കർമാർക്കുള്ള ഓണം ഉത്സവബത്തയും നബിദിന ആശംസകളുടെ പോസ്റ്റുും നീക്കം ചെയ്തതിലാണ് കത്ത് നല്‍കിയത്.

Also Read: ഞെട്ടിക്കുന്ന പുതിയ പേരുകൾ കിട്ടി! ഇത്തവണ ബിഗ് സ്‌ക്രീനിൽ നിന്നും ഒരു സുന്ദരി; ബിഗ് ബോസ് സീസൺ 8

പോസ്റ്റുകള്‍ പുനഃസ്ഥാപിക്കണമെന്നും ഉള്ളടക്കം നീക്കം ചെയ്തതിലെ കാരണം വ്യക്തമാക്കണമെന്നുമാണ് മെറ്റയോട് മുഖ്യമന്ത്രി വി ഡി സതീശന്‍റെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം നടപടികള്‍ ഉണ്ടാകാതിരിക്കാൻ ഐ ടി മന്ത്രാലയം ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മെറ്റയുടെ പോസ്റ്റ് മുക്കൽ തുടർക്കഥയാകുന്നു

നേരത്തെ മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിക്കുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തതും വിവാദത്തിലായിരുന്നു. മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടാണ് പോസ്റ്റുകൾ മെറ്റ പിൻവലിച്ചതെന്ന നിലയിൽ അന്ന് പലരും വിമർശനം ഉന്നയിച്ചിരുന്നെങ്കിലും പിന്നീട് ഈ വാദം തെറ്റാണെന്ന് തെളിഞ്ഞിരുന്നു. ആരും ആവശ്യപ്പെട്ടിട്ടല്ല പോസ്റ്റുകൾ നീക്കം ചെയ്തതെന്നും, സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും വ്യക്തമാക്കി അന്ന് മെറ്റ തന്നെ രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിയെ വിമർശിക്കുന്നതടക്കമുള്ള പോസ്‌റ്റുകൾ സോഷ്യൽമീഡിയിൽ നിന്നും നീക്കം ചെയ്തതിൽ വിശദീകരണം തേടിയ കേരള പൊലീസിനോടാണ് മെറ്റ ഇക്കാര്യം വ്യക്തമാക്കിയത്. മെറ്റയുടെ ഇന്ത്യൻ നോഡൽ ഓഫീസറാണ് സൈബർ ഡിവിഷനെ വിവരം അറിയിച്ചത്. പോസ്‌റ്റുകൾ നീക്കം ചെയ്യാനുള്ള സാഹചര്യമാണ് കേരള പൊലീസ് മെറ്റയോട് ചോദിച്ചത്. സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നും നീക്കം ചെയ്ത പോസ്‌റ്റുകൾ പുനഃസ്ഥാപിച്ചെന്നും മെറ്റ അറിയിച്ചിരുന്നു. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നിവരുടെ ചിത്രം ഉപയോഗിച്ചുളള സാമ്പത്തിക തട്ടിപ്പ് തടയാൻ എ ഐ ടൂൾ ഉപയോഗിച്ചതിൽ സംഭവിച്ച പിഴവാണ് പോസ്റ്റുകൾ നീക്കം ചെയ്യാൻ കാരണമായതെന്നും മെറ്റ വ്യക്തമാക്കിയിരുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിലും വീഡിയോയും ചിത്രങ്ങളും നീക്കം ചെയ്തിരുന്നു. എ ഐ സോഫ്‌റ്റ് വെയർ അപ്ഗ്രഡേഷൻ്റെ ഭാഗമായുള്ള പിഴവുകളാണ് സംഭവിച്ചതെന്നായിരുന്നു അന്നത്തെ വിശദീകരണം.

കുണ്ടറ പോലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതിയെ സാഹസികമായി പിടികൂടി

കൊല്ലം: കുണ്ടറ പൊലീസ് സ്റ്റേഷനില്‍ ലോക്കപ്പില്‍ നിന്ന് ചാടിപ്പോയ പ്രതിപിടിയില്‍. ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ നിന്ന് പ്രതി ഓടി രക്ഷപ്പെട്ടത്. മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതിയാണ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയത്. എഴുകോണ്‍ പുത്തന്‍നട സ്വദേശി വൈജേഷ്(23) ആണ് കരുതല്‍തടങ്കലില്‍ നിന്ന് ചാടി പോയത്. ലോക്കപ്പ്തുറന്ന് ഇറങ്ങി ഓടുകയായിരുന്നു.
സാരഥി ജംഗ്ഷന് സമീപത്ത് നിന്നാണ് വൈജേഷിനെ പിടികൂടിയത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. രണ്ടു ദിവസം മുന്‍പ് നാന്തിരിക്കലെ വീട്ടില്‍ നിന്ന് വയറിങ് സാമഗ്രികള്‍ മോഷ്ടിച്ചകേസിലാണ് വൈജേഷിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടുകാര്‍ സ്വന്തം നിലയില്‍ നടത്തിയ അന്വേഷണത്തിലാണ് വൈജേഷിലേക്ക് സംശയം നീണ്ടത്. നാന്തിരിക്കലിലെ പവര്‍ ടൂള്‍സ്‌കടയില്‍ നിന്നു വയറിങ്, പ്ലബിംഗ് സാമഗ്രികള്‍ മുറിക്കുന്ന ഉപകരണങ്ങള്‍ വൈജേഷ് വാടകയ്‌ക്കെടുത്തതായി അറിഞ്ഞു. ഇത് സംശയം കൂടുതല്‍ ബലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി ഇവ തിരിച്ചു കൊടുക്കാന്‍ വൈജേഷ് എത്തിയപ്പോള്‍ വീട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി വൈജേഷിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കു ശേഷമാണ് കുണ്ടറ സ്റ്റേഷനില്‍ എത്തിച്ചത്. വൈജേഷിനെ ലോക്കപ്പില്‍ അടച്ചെങ്കിലും പൂട്ടാന്‍ പൊലീസുകാര്‍ മറന്നുപോയി. തുടര്‍ന്ന് പാറാവുകാരന്റെ കണ്ണ് വെട്ടിച്ച് വൈജേഷ് ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോകുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞ് ലോക്കപ്പിലേക്ക് നോക്കിയപ്പോഴാണ് പ്രതി രക്ഷപ്പെട്ടതായി മനസ്സിലായത്. സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് ആള് കുറവായിരുന്നതും രക്ഷപ്പെടാന്‍ സൗകര്യമായി. തുടര്‍ന്ന് വൈജേഷിനായി നടത്തിയ തെരച്ചിലിലാണ് പിടിയിലായത്.

ശാസ്ത്താംകോട്ട Dysp അലക്സാണ്ടർ തങ്കച്ചന്റെ നേതൃത്വത്തിൽ കുണ്ടറ പോലീസ് സ്റ്റേഷൻ SHO സുനുകുമാർ, SI Rahul, Scpo മാരായ ശ്രീജിത്ത്‌, അൻവർ, റിയാസ്, സജിത്ത്, നിക്സൺ, ഹരീഷ്, ASI ഷിന്റെ എന്നിവർ അടങ്ങുന്ന സംഘമാണ് പിടികൂടിയത്.

ഇന്നത്തെ ഒരു കോടിയുടെ ഭാഗ്യം ആർക്ക്

കാരുണ്യ ലോട്ടറി ഫലം

ആന്ധ്രാപ്രദേശ് ഐ ടി മന്ത്രി നര ലോകേഷ് അമൃതപുരി സന്ദർശിച്ചു; മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തി

​അമൃതപുരി (കൊല്ലം): ആന്ധ്രാപ്രദേശ് ഐ.ടി, ഐടിഇഎസ്, ഗ്രാമവികസന വകുപ്പ് മന്ത്രി നര ലോകേഷ് അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു. ആശ്രമത്തിലെത്തിയ മന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. ആശ്രമത്തിലെ കാളിക്ഷേത്രവും കളരിയും സന്ദർശിച്ച നരലോകേഷ് അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാമ്പസും അമൃത ആയുർവേദ കോളജും സന്ദർശിച്ചു.
മാതാ അമൃതാനന്ദമയി മഠവും അമൃത സർവകലാശാലയും നടപ്പിലാക്കുന്ന സാമൂഹിക – ജീവകാരുണ്യ പ്രവർത്തനങ്ങളും സാങ്കേതിക വിദ്യാധിഷ്ഠിത സേവന പദ്ധതികളും മാതൃകാപരമെന്ന് നര ലോകേഷ് അഭിപ്രായപ്പെട്ടു. ഏതാണ്ട് മൂന്ന് മണിക്കൂറോളം ആശ്രമത്തിൽ ചെലവഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയതത്.

സിബിൻ ചാനലിന് എതിരെ കേസ് കൊടുത്തതോടെ ആര്യക്ക് അവസരം ഇല്ലാതെയായി; തുറന്നുപറച്ചിലിന് പിന്നാലെ ചർച്ചകൾ

Arya badai bigg boss malayalam

ആര്യ ബഡായി; മിനി സ്ക്രീനില് തന്റെ സ്ഥാനം ഉറപ്പിച്ച വ്യക്തി. ബിസിനസ് രംഗത്തും ബിഗ് സ്‌ക്രീൻ രംഗത്തും എല്ലാം തന്റെ സ്ഥാനം ആര്യ ഉറപ്പിച്ചിരുന്നു. ആര്യയുടെ കരിയർ ഗ്രാഫ് നോക്കിയാൽ പ്രമുഖ ചാനലിലെ ഒരു ഷോ വഴിയാണ് ആര്യയുടെ വളർച്ച. ബിഗ് ബോസിലും മറ്റും എത്തിയതും, ഷോ ആങ്കറിങ് മുതൽ കോമഡി ഷോസ് ഹോസ്റ്റിങ് വരെ ആര്യ ചെയ്തിട്ടുണ്ട്. മലയാളവും മറ്റു ഭാഷകളും അനായാസം കൈകാര്യം ചെയ്യാൻ ആര്യ കാണിച്ചിട്ടുള്ള മിടുക്ക് എടുത്തുപറയേണ്ടതാണ്. എന്നാൽ ആര്യയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച ചാനൽ തന്നോട് കാണിച്ച നീതികേടിനെ കുറിച്ച് അടുത്തിടെ ആര്യ ഒരു തുറന്നുപറച്ചിൽ നടത്തി ഇതിനു പിന്നാലെയാണ് ചർച്ചകളും നടന്നത്. ചാനൽ ആര്യയുടെ കരിയറിനെ ബാധിച്ചു എന്ന തരത്തിൽ ആയിരുന്നു താരത്തിന്റെ സംസാരം.

സിബിൻ ഏഷ്യനെറ്റ് നു എതിരെ കേസ് കൊടുത്തതോടെ ആണ് ആര്യക്ക് ഏഷ്യനെറ്റ് ൽ അവസരം ഇല്ലാതെയായത്.

സിബിൻ എട്ടായി BB ക്വിറ്റ് അടിച്ചു പോയതിന് ചാനെൽ & BB ടീമിന് എതിരെ പോസ്റ്റ്‌ ഇട്ടു നടന്നു അവർ തൂക്കി കളഞ്ഞു അതുവരെ BB സീസൺ 2 നെഗറ്റീവ് വന്നിട്ടും ഏഷ്യാനെറ്റ്‌ ആണ് വീണ്ടും വിളിച്ചോണ്ട് ഇരുന്നത് . ആ ചാനൽ അങ്ങനെ ആണെന്ന് അറിഞ്ഞിട്ടും നിങ്ങൾ അവിടെ വർഷങ്ങളോളം നിന്നെങ്കിൽ അത് നിങ്ങളുടെ തെറ്റാണ്. ആ ചാനൽ വരുന്നത് വരെ ആര്യയെ.. നിങ്ങളുടെ വീട്ടിനു പുറത്തു ആർക്കും അറിയില്ലായിരുന്നു- എന്നുള്ള അഭിപ്രായങ്ങളും ഇപ്പോൾ ഉയരുന്നുണ്ട്.