27.9 C
Kollam
Saturday 5th September, 2026 | 08:32:14 PM
Home News Local രാജ്യത്തെ ജഡ്ജിമാർ നിൽക്കുന്നത് ഗില്ലറ്റിൻ ഭീഷണിക്ക് മുന്നിൽ

രാജ്യത്തെ ജഡ്ജിമാർ നിൽക്കുന്നത് ഗില്ലറ്റിൻ ഭീഷണിക്ക് മുന്നിൽ

ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ (AILU)ജില്ലാ സമ്മേളനം തുടങ്ങി

ശാസ്താംകോട്ട. സുപ്രീംകോടതിയിലെ ജഡ്ജിമാർക്ക് ഭയരഹിതമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന് അഡ്വ.കെ അനിൽകുമാർ. സർക്കാറിന് വിധേയപ്പെട്ടില്ലെങ്കിൽ ഗില്ലറ്റിന് വിധേയമാക്കപ്പെടും എന്ന ഭയത്തിൻെറ മുനയിലാണ് ജുഡീഷ്യറി പ്രവർത്തിക്കുന്നത്. രാജ്യത്തിന് പുതിയ ഹിന്ദുചരിത്രം സൃഷ്ടിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്.


ഇന്ത്യയുടെ യഥാർഥ ചരിത്രത്തെ അട്ടിമറിച്ച് രാജ്യത്തിന് ഒരു ഹിന്ദുചരിത്രമാണ് ഉണ്ടായിരുന്നത് എന്ന് വരുത്തിതീർക്കാനുള്ള പരിശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത്.തടസ്സമായി നിൽക്കുന്ന മതേതരത്വവും ഫെഡറലിസവും ഉയർത്തിപ്പിടിക്കുന്ന ഭരണഘടനക്ക് ബദലുണ്ടാക്കാനാണ് നീക്കമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ (AILU)ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ”ഇന്ത്യൻ ഭരണഘടനയും ജുഡീഷ്യറിയും നേരിടുന്ന സമകാലിക വെല്ലുവിളികൾ’ ” എന്ന വിഷയത്തിൽ ശാസ്താംകോട്ടയിൽ സംഘടിപ്പിച്ച സെമിനാറിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.മുൻ അഡ്വ ജനറൽ അഡ്വ കെ.ഗോപാലൃഷ്ണകുറുപ്പ് സെമിനാർ ഉദ്ഘാടനം ചെയ്തു. ഓച്ചിറ എൻ അനിൽുമാർ അധ്യക്ഷനായി. എസ്.സുദേവൻ, കെ സോമപ്രസാദ്, എം ഗംഗാധരക്കുറുപ്പ്, പി.കെ ഷിബു,സുമലാൽ, എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here