Home Blog Page 123

റെയിൽവേ ട്രാക്കിലേക്ക് ലോറി മറിഞ്ഞു… ട്രെയിനുകൾ വൈകുന്നു

കോഴിക്കോട് : കോഴിക്കോട് വടകരയിൽ റെയിൽവേ ട്രാക്കിലേക്ക് ലോറി മറിഞ്ഞു. വടകര മുക്കാളി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം. ലോറി മറിഞ്ഞതിനെത്തുടർന്ന് ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. പിന്നീട് ലോറി ട്രാക്കിൽ നിന്ന് മാറ്റി ഗതാഗതം പുനരാരംഭിച്ചു. പരശുറാം, കോഴിക്കോട് പാസഞ്ചർ ട്രെയിനുകൾ വൈകിയോടുകയാണ്.


ശനി പകൽ 7.30ഓടെയാണ് സംഭവം. തലശേരിക്കും വടകരയ്ക്കും ഇടയിലുള്ള സ്റ്റേഷനാണ് മുക്കാളി. ഇവിടെ നവീകരണ പ്രവൃത്തികൾ നടന്നുവരുന്നതിനിടെയാണ് അപകടമുണ്ടായത്. പ്ലാറ്റ്ഫോമിന് സമീപം മണ്ണ് നിറയ്ക്കാനായി എത്തിയ ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. മണ്ണ് ഇറക്കിയ ശേഷം തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി റെയിൽവേ പാളത്തിലേക്ക് വീഴുകയായിരുന്നു.


കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനുകൾ പോകുന്ന പാളത്തിലേക്കാണ് ലോറി വീണത്. ലോറിയുടെ മുൻഭാഗം പ്ലാറ്റ്ഫോമിൽ തങ്ങിനിന്നു. പരശുറാം എക്സ്പ്രസ് കടന്നുപോകുന്നതിനു തൊട്ടുമുമ്പായിരുന്നു അപകടം. ഇതേത്തുടർന്ന് പരശുറാം എക്സ്പ്രസ് മാഹി സ്റ്റേഷനിൽ പിടിച്ചിട്ടു. കോഴിക്കോട് പാസഞ്ചറും തലശേരി സ്റ്റേഷനിൽ പിടിച്ചിട്ടു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ലോറി നീക്കിയത്. പിന്നാലെ പാളത്തിന്റെ സുരക്ഷ പരിശോധന നടത്തിയ ശേഷമാണ് ട്രെയിനുകൾ കടത്തിവിട്ടത്. രണ്ട് ട്രെയിനുകളും നിലവിൽ ഒരു മണിക്കൂറോളം വൈകിയാണ് ഓടുന്നത്. സംഭവത്തിൽ ആർക്കും പരിക്കുകളില്ല.

ലോകത്ത് ഏറ്റവും കൂടുതൽ വിദേശ നാണ്യ ശേഖരമുള്ള ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ

ന്യൂഡെല്‍ഹി.ലോകത്ത് ഏറ്റവും കൂടുതൽ വിദേശ നാണ്യ ശേഖരമുള്ള ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ.ഇന്ത്യയുടെ വിദേശ നാണ്യശേഖരം വീണ്ടും റിക്കോർഡ് തിരുത്തി.വിദേശ നാണ്യ ശേഖരം മുന് റിക്കോര്ഡ് തിരുത്തി 74,080 കോടി ഡോളർലെത്തി

വിവരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ പ്രതിവാര കണക്കുകൾ പ്രകാരം.വിദേശ കറൻസി ആസ്തി അറുപതിനായിരം കോടി ഡോളറായി.സ്വര്ണ്ണ ശേഖരം പതിനോന്നായിരത്തി അറുനൂറ് കോടി രൂപയുടേത്.

വിദേശ കറൻസി ആസ്തികളിലുണ്ടായ കുതിച്ചുചാട്ടവും ആർ.ബി.ഐയുടെ പ്രത്യേക നിക്ഷേപ പദ്ധതികളിലൂടെ ഡോളർ വൻതോതിൽ രാജ്യത്തേക്ക് എത്തിയതുമാണ് നേട്ടത്തിന് കാരണം.

മട്ടാഞ്ചേരിയിലെ 2 കിലോ MDMA വേട്ട,അന്വേഷണം ഡെല്‍ഹി യിലേക്ക്

കൊച്ചി. ദില്ലിയിൽ നിന്ന് പാഴ്സലായിട്ട് ലഹരി അയച്ചവരിലേക്ക് അന്വേഷണം. പാഴ്സലായിട്ട് ലഹരി എത്തിച്ചത് ടവർ ഫാനിലും കൂളറിലും ഒളിപ്പിച്ച്.ട്രെയ്ൻ മാർഗ്ഗം കഴിഞ്ഞ അഞ്ചുവർഷമായി ലഹരിക്കടത്ത്

കേസിൽ SIT രൂപീകരിക്കും. ഫോർട്ട് കൊച്ചിയിൽ എത്തുന്ന വിദേശികളെ കേന്ദ്രീകരിച്ചും ലഹരി വില്പന. നിരവധി വിദേശികൾക്ക് സംഘം ലഹരി കൈമാറിയെന്ന് കണ്ടെത്തൽ. മുഖ്യ പ്രതി നൗഫലിന്റെ സംഘത്തിലെ കൂടുതൽ പേർക്കായി അന്വേഷണം

നൗഫൽ, സുഹൃത്ത് സഫീർ എന്നിവരെയാണ് ഡാൻസാഫ് പിടികൂടിയത്

യുവതിയുടെ കയ്യിൽ അശ്രദ്ധമായി കാനുല ഇട്ടതിനെ തുടർന്ന് നീരിട്ട് വലതു കൈ പഴുത്തു ജീർണിച്ച നിലയില്‍,വെള്ളറട സ്വകാര്യാശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം.യുവതിയുടെ കയ്യിൽ അശ്രദ്ധമായി കാനുല ഇട്ടതിനെ തുടർന്ന് നീരിട്ട് വലതു കൈ പഴുത്തു ജീർണിച്ച നിലയില്‍ വെള്ളറട ദേവി ആശുപത്രിയ്‌ക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. ചെമ്പൂർ സ്വദേശി ജിജി യാണ് വെള്ളറട പൊലീസിൽ പരാതി നൽകിയത്.
ഹീമോഗ്ലോബിന്റെ കുറവിനെ തുടർന്ന് ചികിത്സയ്‌ക്കെത്തിയ യുവതിയുടെ കയ്യിൽ അശ്രദ്ധമായി കാനുല ഇട്ടതിനെ തുടർന്ന് നീരിട്ട് വലതു കൈ പഴുത്തു ജീർണിച്ച് ഒടുവിൽ മുറിച്ചു മാറ്റേണ്ട അവസ്ഥയിൽ എത്തിയിരിക്കുകയാണ് എന്ന് കുടുംബം ആരോപിച്ചു. നിലവിൽ യുവതിയെ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

ഇക്കഴിഞ്ഞ ഓഗസ്റ്റ് 30 ആം തീയതിയാണ് ഹീമോഗ്ലോബിൻ കുറഞ്ഞതിനെ തുടർന്ന് ചെമ്പൂര് സ്വദേശി ജിജി യെ വെള്ളറട ദേവി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

കയ്യിൽ ഡ്രിപ്പ് ഇടാൻ അശ്രദ്ധമായി കാനുല ഇട്ട ഉടൻ കൈ നീരിട്ടു. വേദന അസഹനീയമാണ് എന്നറിയിച്ചിട്ടും ആശുപത്രി അധികൃതർ കൈക്ക് ചികിത്സ നൽകാൻ തയാറായില്ല എന്നാണ് കുടുംബത്തിൻ്റെ ആരോപണം
ബൈറ്റ്

10 ദിവസത്തിന് ശേഷം മകൾക്ക് കാർഡിയക് അറസ്റ്റ് ഉണ്ടാകാൻ സാധ്യത ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് മെഡിക്കൽ കോളേജിലേക്ക് പറഞ്ഞയക്കുകയായിരുന്നു എന്നാണ് കുടുംബത്തിൻ്റെ ആരോപണം മെഡിക്കൽ കോളജിൽ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്

വിവാദ പരാമർശത്തിൽ തുടർചർച്ചകൾക്ക് ഇല്ലെന്ന നിലപാട് പ്രഖ്യാപിച്ച് കാന്തപുരം

കോഴിക്കോട്.വിവാദ പരാമർശത്തിൽ തുടർചർച്ചകൾക്ക് ഇല്ലെന്ന നിലപാട് പ്രഖ്യാപിച്ച് കാന്തപുരം. പറയാനുള്ളത് പറഞ്ഞ് കഴിഞ്ഞെന്നും ഇനി ചർച്ചകൾക്കില്ലെന്നും വാർത്താക്കുറിപ്പിൽ കാന്തപുരം വ്യക്തമാക്കി. മതദർശനങ്ങൾ വിശ്വാസികൾക്ക് കൈമാറിയ സർക്കുലറിൽ തെറ്റിദ്ധാരണ ഉണ്ടാക്കും വിധമാണ് നിലവിൽ ചർച്ചകൾ നടക്കുന്നത്. ഇസ്ലാമിലെ ആഘോഷങ്ങളും ഇടപെടലുകളും എങ്ങനെയാകണമെന്നാണ് സർക്കുലറിൽ വ്യക്തമാക്കിയത്.

വിശ്വാസികൾ ഈ ജീവിത അച്ചടക്കം പാലിക്കേണ്ടതുണ്ട്. ഇതുവരെ തുടർന്ന് പോന്ന ഈ ധാർമിക ഉപദേശങ്ങൾ സമസ്ത കേരള ജംഇയ്യതുൽ ഉലമയും സംഘടനകളും ഇനിയും തുടരും. അതിനെ വിഭാഗീയതക്കും രാഷ്ട്രീയ ലാഭത്തിനും വേണ്ടി ഉപയോഗിക്കാനായി അജണ്ടകൾ സെറ്റ് ചെയ്യുന്നതിനോട് വിയോജിപ്പെന്നും കാന്തപുരം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഇന്ന് കോഴിക്കോട് നടക്കുന്ന മിലാദ് സമ്മേളനത്തിൽ വിവാദത്തിൽ കൂടുതൽ പ്രതികരണങ്ങൾ നടത്തില്ലെന്ന സൂചന കൂടിയാണ് വാർത്താകുറിപ്പ്. മുഖ്യമന്ത്രി തിരുത്തണമെന്ന മുൻ നിലപാട് പിൻവലിച്ചോയെന്ന കാര്യത്തിൽ പക്ഷേ വ്യക്തത വരുത്തിയിട്ടില്ല.

വന്ദേ മാതരം വിഷയത്തിൽ SFI നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കായി തിരച്ചിൽ ഊർജിതമാക്കി പോലിസ്

തിരുവനന്തപുരം.വന്ദേ മാതരം വിഷയത്തിൽ SFI നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കായി തിരച്ചിൽ ഊർജിതമാക്കി പോലിസ്. വീഡിയോ ദൃശ്യങ്ങളുടെയും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിലാണ് പരിശോധന. SFI സംസ്ഥാന സെക്രട്ടറി പി എസ് സഞ്ചീവ്, പ്രസിഡൻ്റ് എം ശിവപ്രസാദ് എന്നിവരെ അറസ്‌റ്റ് ചെയ്യാനാണ് പോലീസിൻ്റെ ആദ്യ നീക്കം.

നിലവിൽ കേന്ദ്ര കമ്മറ്റി അംഗങ്ങൾ അടക്കം അഞ്ച് പേരാണ് റിമാൻഡിലുള്ളത്. കണ്ടലാറിയാവുന്ന നൂറോളം പേർക്കെതിരെയാണ് കൻ്റോൺമെൻ്റ് പോലീസ് കേസെടുത്തിട്ടുള്ളത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പ്രവർത്തകരെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു.

കൈക്കൂലി കേസില്‍ കൊച്ചിയില്‍ മുന്‍ ഡെപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍

കൊച്ചി: കൈക്കൂലി കേസില്‍ കൊച്ചിയില്‍ മുന്‍ ഡെപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍. കടവന്ത്ര സ്വദേശിയായ എന്‍കെ കൃപയാണ് വിജിലന്‍സിന്റെ പിടിയിലായത്. കൈക്കൂലി കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതിനാണ് അറസ്റ്റ്.

എളമക്കര സ്വദേശിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടെ കണയൂന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ ജോസഫ് ആന്റണിയെ നേരത്തെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. പത്തുലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ രണ്ട് ഏജന്റുമാരും പിടിയിലായിരുന്നു.

കൃഷി ഭൂമി പുരയിടമാക്കി രേഖകള്‍ നല്‍കാനാണ് വ്യാജപരാതിക്കാരനെ സൃഷ്ടിച്ച് കൈക്കൂലി ആവശ്യപ്പെട്ടത്. സ്ഥലം ഉടമ നേരത്തെ മുതല്‍ പുരയിടം എന്ന നിലയില്‍ കരം അടച്ചുവരുന്ന ഭൂമിയായിരുന്നു വില്‍പനയ്ക്ക് ശ്രമിച്ചപ്പോള്‍ കൃഷി ഭൂമിയാണെന്ന് വ്യക്തമായത്. കൃഷി മണ്ണിട്ട് നികത്തിയത് അടക്കം ചൂണ്ടിക്കാട്ടി തഹസില്‍ദാര്‍ ജോസഫ് ആന്റണിയുടെ സഹായി തന്നെയാണ് പരാതി നല്‍കിയത്.പ്രശ്നപരിഹാരത്തിനു സ്ഥലം ഉടമ ജോസഫ് ആന്റണിയെ സമീപിച്ചപ്പോള്‍ പരാതിക്കാരനുമായുള്ള ഒത്തുതീര്‍പ്പിനും കൃഷി ഭൂമി പുരയിടമാക്കി രേഖ നല്‍കാനും പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. രണ്ട് ലക്ഷം രൂപ പണമായും എട്ട് ലക്ഷം രൂപയുടെ ചെക്കുമാണ് നല്‍കിയത്.

താലൂക്ക് ഓഫിസിലെ കൂടുതല്‍ ഉദ്യോഗസ്ഥരും ഇടപാടിന്റെ ഭാഗമാണെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് മുന്‍ ഡെപ്യൂട്ടി കലക്ടര്‍ കൈക്കൂലി വാങ്ങാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതായി വിജിലന്‍സ് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു.

രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും,വിഡിയോ പ്രചരിക്കുന്നു

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. എന്നാല്‍ എംഎല്‍എ ആക്രമിച്ചുവെന്നാണ് ജില്ലാ പഞ്ചായത്തംഗം സജിത്തിന്റെ ആരോപണം. പരിക്കേറ്റ രമ്യ ഹരിദാസ് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

വെള്ളിയാഴ്ച രാവിലെ നടന്ന ബ്ലോക്ക്തല യോഗത്തിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ പരസ്പരം ഉയര്‍ത്തിയ ആരോപണങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ‘എന്റെ കൈ വിടടാ’ എന്ന് എംഎല്‍എ പറയുന്നതും ‘നീയാരാടാ’ എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

എംഎല്‍എ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഔദ്യോഗിക യോഗത്തില്‍ എംഎല്‍എയുടെ പിഎ ആയി പ്രവര്‍ത്തിക്കുന്ന പാളയം പ്രദീപ് പങ്കെടുത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രദീപ് യോഗത്തില്‍ ചില കരാറുകാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. പ്രദീപ് യോഗത്തില്‍ പങ്കെടുത്തതിനെതിരെ പ്രാദേശിക തലത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

യോഗത്തില്‍ പ്രദീപ് പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ എംഎല്‍എ തന്നെ പിന്നീട് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സജാദ് ഗ്രൂപ്പില്‍ സന്ദേശമയച്ചു. പിന്നാലെ രാത്രി 9.30ന് രമ്യ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് മറുഭാഗത്തിന്റെ ആക്ഷേപം.

വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുമായ സജിത്ത് മുട്ടമ്പലം അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ഇതോടെയാണ് തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതെന്നാണ് വിവരം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാത്രി വൈകി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിയാണ് പൊലീസ് എംഎല്‍എയുടെ മൊഴിയെടുത്തത്. മൊഴികള്‍ രേഖപ്പെടുത്തുന്നതിനും ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനുമുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവായ പാളയം പ്രദീപ് പങ്കെടുത്തതു സംബന്ധിച്ചും പൊലീസ് അന്വേഷിക്കുമെന്നാണ് സൂചന.

കയ്പമംഗലം വാഹനാപകടം… ലോറി നിർത്തിയിട്ടത് അശ്രദ്ധമായി…മരിച്ചവരിൽ 5 പേരെ നിലവിൽ തിരിച്ചറിഞ്ഞു

തൃശൂർ : കയ്പമംഗലത്ത് 8 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് വഴിവെച്ചത് ലോറിയുടെ അശ്രദ്ധമായ പാർക്കിങ്ങെന്ന് പൊലീസ്. ദേശീയപാതയിൽ നിന്ന് ഇടറോഡിലേയ്ക്ക് കയറുന്നതിനായി സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡിനെ മറച്ചാണ് ലോറി പാർക്ക് ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതാണ് വലിയ ദുരന്തത്തിന് കാരണമായതെന്ന് പ്രദേശവാസികളും പറഞ്ഞിരുന്നു. ഇടതുവശത്തേക്കുള്ള സിഗ്നല്‍ ബോർഡ് മറച്ചാണ് ലോറി നിര്‍ത്തിയിട്ടിരുന്നത്. മൂന്ന് ലോറികള്‍ സംഭവ സ്ഥലത്ത് അടുപ്പിച്ച് നിര്‍ത്തിയിട്ടിരുന്നതായും നാട്ടുകാർ പറഞ്ഞു.


വെള്ളിയാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കാറിന്റെ അമിതവേഗതയും അപകടത്തിന്റെ ആഴംകൂട്ടി. മഹാരാഷ്ട്ര ലോറിയാണ് അനധികൃതമായി പാർക്ക് ചെയ്തിരുന്നത്. അപകടത്തിൽ ഒരു ഡ്രൈവറും ഏഴ് വിദ്യാർഥികളും ഉൾപ്പടെ 8 പേരാണ് മരിച്ചത്. മരിച്ചവർ തമിഴ്നാട് സ്വദേശികളാണ്. അപകടം നടന്ന സ്ഥലത്ത് വെളിച്ചവും കുറവായിരുന്നതായി കൊടുങ്ങല്ലൂർ ഡിവൈഎസ്പി പറഞ്ഞു. ഒരു ദിവസത്തെ വിനോദയാത്രയ്ക്ക് എത്തിയിരുന്നതായി മരിച്ചവരിൽ ചിലരുടെ ബന്ധുക്കൾ പറയുന്നുണ്ടെങ്കിലും മാതാപിതാക്കൾക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മക്കൾ കോളേജിലാണെന്ന ധാരണയിലായിരുന്നു അവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അപകടത്തിൽ മരിച്ചവരിൽ 5 പേരെയാണ് നിലവിൽ തിരിച്ചറിഞ്ഞത്. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരിച്ചവരെ ബന്ധുക്കളും കോളേജ് അധികൃതരും തിരിച്ചറിഞ്ഞതിന് ശേഷമേ മറ്റ് നടപടികളിലേയ്ക്ക് കടക്കുകയൊള്ളൂ. മധുര, സേലം, പളനി, ദിണ്ടിഗൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. പ്രദേശവാസികളും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 8 പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. ഫയർ ഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്.

കയ്‌പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിൽ കാറിടിച്ച്  എട്ട് പേർ മരിച്ചു


തൃശൂർ: കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച എട്ടുപേരും വിദ്യാർത്ഥികൾ. വിനോദയാത്രയ്ക്കായി കേരളത്തിൽ എത്തിയ ദിണ്ടിഗലിലെ പിഎസ്എൻഎ എഞ്ചിനീറിങ് കോളേജ് വിദ്യാർത്ഥികൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

സേലം സ്വദേശി വിശ്വ (20), ദിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ദിണ്ടിഗൽ സ്വദേശി യുവസഞ്ജിത് (20) എന്നിവരാണ് മരിച്ചത്. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ വെള്ളിയാഴ്ച രാത്രി 11:42നായിരുന്നു അപകടം. നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66ലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് എട്ടംഗ സംഘം സഞ്ചരിച്ച തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്. എല്ലാവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാവിലെ ഒൻപതുമണിയോടെ പോസ്റ്റ്മോർട്ടം ആരംഭിക്കുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.