27.6 C
Kollam
Monday 21st September, 2026 | 05:21:13 PM
Home Uncategorized മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്‌ 17-ാം വാർഡിൽ സൗജന്യ സ്ത്രീ രോഗ ചികിത്സാ ക്യാമ്പ്

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്‌ 17-ാം വാർഡിൽ സൗജന്യ സ്ത്രീ രോഗ ചികിത്സാ ക്യാമ്പ്

ശാസ്താംകോട്ട:മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്‌ 17-ാം വാർഡ്,ആസ്റ്റർ യാനാ ഐ.വി.എഫ് ഫെർട്ടിലിറ്റി സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഗൈനക് ആൻ്റ് ഫെർട്ടിലിറ്റി ക്യാമ്പ് സംഘടിപ്പിച്ചു.മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് രജനി സുനിൽ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ വർഗീസ് തരകൻ അധ്യക്ഷത വഹിച്ചു.ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ്മാരായ ഡോ.ജെയിംസ് ജോർജ്‌,ഡോ.വിവേക് പോൾ,ഡോ.മീരാ ബാലകൃഷ്ണൻ,ആദർശ്,അമൃത,മിനി ഭാസുരാംഗൻ,അംഗൻവാടി ടീച്ചർ സജിത എന്നിവർ സംസാരിച്ചു.