26.9 C
Kollam
Friday 4th September, 2026 | 11:23:13 PM
Home News Kerala തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി വില്‍പനയ്ക്ക് ആവേശകരമായ തുടക്കം

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി വില്‍പനയ്ക്ക് ആവേശകരമായ തുടക്കം

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി വില്‍പനയ്ക്ക് ആവേശകരമായ തുടക്കം. ആദ്യ ദിനത്തില്‍ 8,72,540 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ആദ്യ ഘട്ടമായി 20 ലക്ഷം ടിക്കറ്റുകളാണ് വില്‍പനയ്ക്കുള്ളത്. പൊതുജനങ്ങള്‍ അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരില്‍ നിന്നോ വില്‍പനക്കാരില്‍ നിന്നോ മാത്രം ടിക്കറ്റുകള്‍ വാങ്ങണമെന്നും ടിക്കറ്റിന്റെ സുരക്ഷാ സവിശേഷതകളും ക്യുആര്‍ ഡും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഡയറക്ടര്‍ അറിയിച്ചു .

500 രൂപയാണ് വില. സെപ്തംബര്‍ 26നാണ് നറുക്കെടുപ്പ്. ഒന്നാംസമ്മാനം 30 കോടി രൂപ. ഒരു കോടി രൂപവീതം ഇരുപതു പേര്‍ക്ക് രണ്ടാം സമ്മാനം. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റ് വില്പന നടത്തുന്ന ഏജന്റിന് മൂന്നു കോടി രൂപ ഏജന്‍സി സമ്മാനമായും നല്‍കും. മൂന്നാംസമ്മാനം 25 ലക്ഷം വീതം 20 പേര്‍ക്കും നാലാംസമ്മാനം അഞ്ചു ലക്ഷംവീതം 10 പേര്‍ക്കും അഞ്ചാംസമ്മാനം രണ്ടു ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും. 5000 മുതല്‍ 500 രൂപവരെയുള്ള മറ്റു സമ്മാനങ്ങളുമുണ്ട്.