26.9 C
Kollam
Friday 4th September, 2026 | 10:28:51 PM
Home News Local ശാസ്താംകോട്ട കെഎസ്ആർടിസി ബസ് സ്റ്റേഷൻ യാഥാർത്ഥ്യമാക്കണം:മുസ്ലീംലീഗ്

ശാസ്താംകോട്ട കെഎസ്ആർടിസി ബസ് സ്റ്റേഷൻ യാഥാർത്ഥ്യമാക്കണം:മുസ്ലീംലീഗ്

ശാസ്താംകോട്ട:ഇരുപത് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച് പിന്നീട് പ്രവർത്തനം നിലക്കുകയും ചെയ്ത ശാസ്താംകോട്ട കെഎസ്ആർടിസി ബസ് ഡിപ്പോ പുന:രുദ്ധരിക്കാൻ നടപടി സ്വീകരക്കണമെന്ന് മുസ്ലീം ലീഗ് ശാസ്താംകോട്ട പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.ശുദ്ധജല തടാകത്തിന്റെ നാട്ടിൽ തടാകം സംരക്ഷിക്കുവാൻ ആവശ്യമായ നടപടികളും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം.

വർഷങ്ങളായി നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങി കിടക്കുന്ന ശാസ്താംകോട്ട താലൂക്കാശുപത്രിയുടെ വികസനത്തിന് 5 കോടി രൂപ അനുവദിച്ച മുഖ്യമന്ത്രി വി.ഡി സതീശനേയും അതിന് വേണ്ടി പരിശ്രമിച്ച ഉല്ലാസ് കോവൂർ എംഎൽഎയേയും യോഗം അഭിനന്ദിച്ചു.മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹുസൈൻ ശാസ്താംകോട്ട അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിൽ മെമ്പർ അഡ്വ.കുറ്റിയിൽ ഷാനവാസ് ഉത്ഘാടനം ചെയ്തു.റഹിം തെങ്ങുംതറയിൽ,ഇ.പി അസീസ്,കെ.ഇ ഷാജഹാൻ,ഷെരീഫ് ശാസ്താംകോട്ട,സമദ് മുകളുംപുറം,നിസ്സാം,ഷെമീർ പള്ളിശേരിക്കൽ എന്നിവർ പ്രസംഗിച്ചു.