27.4 C
Kollam
Friday 4th September, 2026 | 09:33:30 PM
Home News Kerala അക്ഷരങ്ങൾക്കപ്പുറം

അക്ഷരങ്ങൾക്കപ്പുറം

ഫാദർ ഡോ. ജി. എബ്രഹാം തലോത്തിൽ

ഇന്നത്തെ കുട്ടികൾ വഴിതെറ്റുന്നു എന്നു പറയാൻ എളുപ്പമാണ്; പക്ഷേ അവരിലേക്ക് വഴികാട്ടിയായി നാം എത്രത്തോളം നടന്നിട്ടുണ്ടെന്ന് ചിന്തിക്കണം.ലഹരിക്കും മൊബൈൽ അടിമത്തത്തിനും പിന്നിൽ പലപ്പോഴും നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യമല്ല, കേൾക്കപ്പെടാതെ പോയ ഒരു മനസ്സാണ്.


കുട്ടിയുടെ കൈയിൽനിന്ന് മൊബൈൽ പിടിച്ചുവാങ്ങുന്നതിനേക്കാൾ, അവന്റെ മനസ്സിലെ ഏകാന്തതയെ മാറ്റുകയാണ് അധ്യാപകന്റെ ദൗത്യം.
പാഠപുസ്തകത്തിലെ ഉത്തരങ്ങൾക്കപ്പുറം ജീവിതത്തിലെ ചോദ്യങ്ങളെ നേരിടാനുള്ള കരുത്താണ് വിദ്യാഭ്യാസം പകരേണ്ടത്.
കളിക്കളവും വായനയും നഷ്ടപ്പെടുന്ന കൗമാരത്തിന് മാർക്കിനേക്കാൾ ആവശ്യം മനുഷ്യനെ മനസ്സിലാക്കാനുള്ള ഹൃദയമാണ്.
അധ്യാപകൻ ഒരു നിരീക്ഷകനാകുന്നതിലുപരി, കുട്ടിയെ കേൾക്കുന്ന ഹൃദയമാകണം. ശിക്ഷിക്കുന്നതിനുമുമ്പ്, തെറ്റിലേക്ക് അവനെ നയിച്ച കാരണങ്ങളെ തിരിച്ചറിയണം.
സ്വന്തം മണ്ണിൽ സ്വപ്നം കാണാൻ കഴിയുന്ന ഒരു തലമുറയെ സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ദൗത്യം.
“എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന ഗാന്ധിജിയുടെ വാക്കുകളെപ്പോലെ, അധ്യാപകന്റെ ജീവിതം .കുട്ടികൾ ദിവസവും വായിക്കുന്ന മഹത്തായപാഠമാണ്.
അതിനാൽ കുട്ടികളെ മാറ്റുന്നതിന് മുമ്പ് അവരുടെ ലോകത്തെ മനസ്സിലാക്കാൻ നമുക്ക് കഴിയണം.


(കൊല്ലം,ശാസ്താംകോട്ട, ബ്രൂക് ഇന്റർനാഷണൽ സ്കൂൾ ഡയറക്ടര്‍ ആണ് ലേഖകന്‍)

LEAVE A REPLY

Please enter your comment!
Please enter your name here