ശാസ്താംകോട്ട:ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ കുന്നത്തൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ ശോഭായാത്രകൾ ഭക്തിനിർഭരമായി.ഉണ്ണി കണ്ണന്മാരും രാധമാരും തോഴികളും നിറഞ്ഞൊഴുകിയതോടെ വീഥികൾ ആമ്പാടിയായി.
പള്ളിശേരിക്കല്‍ കൊച്ചുകളീക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര ശാസ്താംകോട്ട ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചുപനപ്പെട്ടി കിഴക്ക് പുതുശേരിക്കാവ് ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര തെറ്റിക്കുഴി ജങ്ഷൻ വഴി ആശ്രമം ക്ഷേത്രത്തിൽ സമാപിച്ചു.മുതുപിലാക്കാട് പുത്തന്‍വീട്ടില്‍ ക്ഷേത്രത്തില്‍ നിന്നും പുന്നമ്മൂട്ടിൽ നിന്നും ആരംഭിച്ച ശോഭായാത്രകൾ കാവിൽ മുക്കിൽ സംഗമിച്ച് മഹാശോഭായാത്രയായി പാര്‍ഥസാരഥി ക്ഷേത്രത്തില്‍ സമാപിച്ചു.ശൂരനാട് തെക്ക് ആയിക്കുന്നം കൊമ്പിപ്പിള്ളിൽ നിന്നും ആരംഭിച്ച ശോഭായാത്ര പുത്തൻ വീട്ടിൽ ക്ഷേത്രത്തിൽ സമാപിച്ചു.മൈനാഗപ്പള്ളി തെക്ക് മണ്ണൂര്‍ക്കാവ് ക്ഷേത്രത്തില്‍ തുടങ്ങി കടപ്പാ വെട്ടിക്കാട്ട് മഹാദേവക്ഷേത്രത്തില്‍ എത്തിച്ചേർന്നു.വടക്കന്‍ മൈനാഗപ്പള്ളി ആശാരിമുക്ക് കളിക്കൽ ക്ഷേത്രത്തിൽ നിന്നും കാരൂർക്കടവ് വഴി പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ സമാപിച്ചു.പടിഞ്ഞാറേ കല്ലട ഐത്തോട്ടുവയിൽ നിന്നും ആരംഭിച്ച് കോതപുരം മലയിൽ മുകളിൽ ക്ഷേത്രത്തിൽ സമാപിച്ചു.

കൊടുംതുരുത്തിൽ ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്ര കുന്നുവിള ക്ഷേത്രത്തിലും ചെമ്പക തുരുത്ത് ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്ര തലയിണക്കാവ് ക്ഷേത്രത്തിലും സമാപിച്ചു.മൺറോതുരുത്ത്
തൂമ്പാലിൽ ദദ്രാദുർഗാദേവീ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് കണ്ണങ്കാട്ട് സമാപിക്കും. വൈകുണ്ഠപുരം ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് പട്ടംതുരുത്തു ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.പോരുവഴി
നടുവിലേമുറി കൈതാമഠം ക്ഷേത്രത്തിൽ നിന്നുഉള ശോഭായാത്ര വഞ്ചിപ്പുറം ദേവീ ക്ഷേത്രത്തിൽ സമാപിച്ചു.ശുരനാട് വടക്ക് ആനയടി മൂർത്തിക്കാവിൽ നിന്നും പുതിയിടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്കും ശോഭായാത്ര നടന്നു.കുന്നത്തൂർ ഐവര്‍കാല കീച്ചപ്പള്ളില്‍ ക്ഷേത്രം, പാകിസ്ഥാൻ മുക്ക്, അമ്പുവിള ജങ്ഷന്‍,മഠത്തിലഴികത്ത് ജങ്ഷന്‍ എന്നിവടങ്ങളില്‍ നിന്ന് ആരംഭിച്ച ശോഭായാത്രകള്‍ തെറ്റിമുറി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.
ഭരണിക്കാവ് ക്ഷേത്രത്തില്‍ നിന്നുള്ള ശോഭായാത്ര പുത്തനമ്പലം ദേവീക്ഷേത്രത്തിലും കുന്നത്തൂർ നടുവിൽ പഴവരിക്കല്‍ ക്ഷേത്രത്തില്‍ നിന്നുള്ള ശോഭായാത്രയും തോട്ടത്തുംമുറിയൽ നിന്നുള്ള ശോഭായാത്രയും കുന്നത്തൂർ കിഴക്ക് പാരിപ്പള്ളിൽ മുരളി കൃഷ്‌ണ ക്ഷേത്രത്തിൽ സമാപിച്ചു.ഏഴാംമൈൽ ഉടയൻകാവ് ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്ര കുന്നത്തൂർ പടിഞ്ഞാറ് മാടന്‍നട ക്ഷേത്രത്തില്‍ സമാപിച്ചു.

































