29.6 C
Kollam
Friday 4th September, 2026 | 03:50:16 PM
Home News Local സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനെ പിന്നിൽ നിന്നും ഇടിച്ചു വീഴ്ത്തിയ ശേഷം ഇരുചക്ര വാഹന യാത്രികൻ രക്ഷപ്പെട്ടതായി...

സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനെ പിന്നിൽ നിന്നും ഇടിച്ചു വീഴ്ത്തിയ ശേഷം ഇരുചക്ര വാഹന യാത്രികൻ രക്ഷപ്പെട്ടതായി പരാതി

ശാസ്‌താംകോട്ട:സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനെ പിന്നിൽ നിന്നും ഇടിച്ചു വീഴ്ത്തിയ ശേഷം ഇരുചക്ര വാഹന യാത്രികൻ വാഹനം നിർത്താതെ പോയതായി പരാതി.ഇഞ്ചക്കാട് സ്വദേശി നിയാസിനാണ് ഗുരുതരമായി പരിക്കേറ്റത്.പള്ളിശ്ശേരിക്കൽ വട്ടവിള ജംഗ്ഷന് സമീപം കഴിഞ്ഞ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്.

അമിത വേഗതയിൽ എത്തിയ സ്കൂട്ടർ നിയാസ് സഞ്ചരിച്ച വാഹനത്തിന് പിന്നിൽ ഇടിക്കുകയായിരുന്നു.റോഡിൽ മറിഞ്ഞു വീണ നിയാസിനെ രക്ഷിക്കാൻ ശ്രമിക്കാതെ സ്കൂട്ടർ യാത്രികൻ വാഹനം ഓടിച്ചു രക്ഷപ്പെടുകയായിരുന്നുവെന്ന് പറയപ്പെടുന്നു.സംഭവത്തിൽ പോലീസിൽ പരാതി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here