27.4 C
Kollam
Friday 4th September, 2026 | 08:24:43 PM
Home News Local തൊളിക്കൽ ജംഗ്ഷന് സമീപം പാൽ വണ്ടി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി

തൊളിക്കൽ ജംഗ്ഷന് സമീപം പാൽ വണ്ടി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി

കുന്നത്തൂർ:തൊളിക്കൽ ജംഗ്ഷന് സമീപം കൊടും വളവിൽ പാൽ വണ്ടി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി.വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെ ആയിരുന്നു അപകടം.തൊളിക്കൽ സ്വദേശി മുരളീധരൻ പിള്ളയുടെ വീടിൻ്റെ ഭിത്തിയിലാണ് വാഹനം ഇടിച്ചത്.കൊട്ടാരക്കരയിൽ നിന്നും പതാരത്തെ പ്ലാൻ്റിലേക്ക് പോയ പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം.അപകടത്തിൽ കുന്നത്തൂർ സ്വദേശിയായ ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.വീടിനു മുന്നിലുണ്ടായിരുന്ന ഷെഡ് തകർന്നെങ്കിലും വീടിന് നാശനഷ്ടങ്ങളൊന്നും സംഭവിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here