27.4 C
Kollam
Friday 4th September, 2026 | 08:17:29 PM
Home News Kerala ചട്ടമ്പിസ്വാമികൾക്ക് ഉചിതമായ സ്മാരകം തലസ്ഥാനത്തുയരണം – വിവേക്

ചട്ടമ്പിസ്വാമികൾക്ക് ഉചിതമായ സ്മാരകം തലസ്ഥാനത്തുയരണം – വിവേക്

ഡോ. പുനലൂർ സോമരാജന് വിദ്യാധിരാജ കർമ്മ ശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു.

തിരുവനന്തപുരം.പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികൾക്ക് ഉചിതമായ സ്മാരകം തലസ്ഥാന നഗരിയിൽ പണിയുവാൻ സർക്കാർ നടപടികൾ കൈക്കൊള്ളണമെന്ന് വിദ്യാധിരാജ വിശ്വകേന്ദ്രത്തിന്റെ (വിവേക്) 41-ാo വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. കേരള നവോത്ഥാനത്തിന് കൃത്യമായ ദിശാബോധം നൽകിയ നവോത്ഥാന നായകൻ കൂടിയായിരുന്നു ചട്ടമ്പിസ്വാമികൾ എന്നത് ഭരണാധികാരികൾ ബോധപൂർവ്വം മറക്കുവാൻ ശ്രമിക്കുന്നു എന്നും സമ്മേളനം വിലയിരുത്തി. സമ്മേളനം എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം. സംഗീത് കുമാർ ഉദ്ഘാടനം ചെയ്തു. വിശ്വകേന്ദ്രം പ്രസിഡന്റ് ഡി. ചന്ദ്രസേനൻ നായർ അധ്യക്ഷത വഹിച്ചു.

ഗാന്ധിഭവൻ സ്ഥാപകൻ ഡോ. പുനലൂർ സോമരാജിന് വിദ്യാധിരാജ കർമ്മശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു.

ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അനുഗ്രഹപ്രഭാഷണം നടത്തി. പ്രശസ്ത സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ മുഖ്യപഭാഷണം നടത്തി. പന്മന ആശ്രമം ജനറൽ സെക്രട്ടറി പന്മന ഗിരീഷ്, എൻ.എസ്.എസ്. താലൂക്ക് യൂണിയൻ വൈസ് പ്രസിഡണ്ട് എം. കാർത്തികേയൻ നായർ, വിശ്വകേന്ദ്രം ജനറൽ സെക്രട്ടറി തളിയൽ എൻ. രാജശേഖരൻ പിള്ള, വൈസ് പ്രസിഡന്റ് എസ്. എസ്. മനോജ്, ജനറൽ കൺവീനർ ജി.എസ്. മഞ്ജു, ഡോ. കെ. സി. സി. നായർ, ഡോ ഷാജി കുര്യാത്തി, വി ഹരികുമാർ, പള്ളിച്ചൽ ഗോപൻ, അഡ്വ. പി. എസ്. ഹരികുമാർ, ഡോ. വിശാൽ. വി. എ., അഡ്വ. എൻ. കെ രാജേന്ദ്രൻ, വി ഹരികൃഷ്ണൻ, എം. ജി. ശിവപ്രസാദ്, പി. ജി. മനോജ്കുമാർ, ആർ.വി.അനിൽകുമാർ. തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here