കോഴിക്കോട്. പാളയം പുതിയ കോവിലകം നഗറിലെ ബിജുവിൻ്റെ കൊലയ്ക്ക് പിന്നിൽ ലഹരി മാഫിയ സംഘമെന്ന കുടുംബത്തിന്റെ വാദം തള്ളി സിറ്റി പൊലീസ് കമ്മിഷണർ ഷൗക്കത്തലി. പ്രത്യേക സംഘത്തെ രൂപീകരി മെന്നും അന്വേഷണം നിർണായക ഘട്ടത്തിലെന്നും കമ്മീഷണർ. കൊല്ലപ്പെട്ട ബിജുവിൻ്റെ ദേഹത്ത് 45 മുറിവുകൾ ഉണ്ടായിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ഇന്നലെ പുലർച്ചെയാണ് കോഴിക്കോട് പാളയം മാർക്കറ്റിന് പിന്നിലായി നഗരത്തെ നടുക്കിയ ദാരുണ കൊലപാതകം നടന്നത്. ഇന്നലെ വീടിന് പുറത്തെ റൂമിലാണ് ബിജു കിടന്നുറങ്ങിയിരുന്നത്. പുലർച്ചെ പശുവിനെ കറക്കാനായി
എഴുന്നേറ്റ അമ്മയാണ് കഴുത്തിലും വയറ്റിലും വെട്ടേറ്റ് മരിച്ച നിലയിൽ ബിജുവിനെ കണ്ടത്. വീടിന് സമീപത്തെ പറമ്പിൽ ലഹരി മാഫിയ സംഘം എത്തുന്നത് പോലീസിനെ അറിയിച്ചതിലെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത് എന്നായിരുന്നു കുടുംബത്തിൻ്റെ ആരോപണം. എന്നാൽ കൊലയ്ക്ക് പിന്നിൽ ലഹരി മാഫിയ സംഘം ഉണ്ടെന്ന് ആരോപണം പാടെ തള്ളി സിറ്റി പോലീസ് കമ്മീഷണർ ഷൗക്കത്തലി.
കേസിൽ ടൗൺ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം ബിജുവിനെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവന്നു. ദേഹത്ത് 45 മുറിവുകൾ ഉണ്ടായിരുന്നു കഴുത്തിൽ മാത്രം 18 വെട്ടേറ്റ് എന്നും
Home News Breaking News കോഴിക്കോട് പാളയം പുതിയ കോവിലകം നഗറിലെ ബിജുവിൻ്റെ കൊല, പിന്നിൽ ലഹരി മാഫിയ സംഘമെന്ന കുടുംബത്തിന്റെ...




























