27.4 C
Kollam
Friday 4th September, 2026 | 09:43:33 PM
Home News Kerala പിതാവിനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു

പിതാവിനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം. വെസ്റ്റ് ബംഗാൾ സ്വദേശി പ്രശത്ത് ജിത്ത് ദാസ് (27)നെയാണ് ശ്രീകാര്യം പോലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ആഗസ്റ്റ് 31ന് വെസ്റ്റ് ബംഗാളിലെ അലിപ് ദോർ ജില്ലയിലാണ് കൊലപാതകം നടന്നത്.പ്രശത്ത് ജിത്ത് ദാസിൻ്റെ പിതാവ് സഞ്ജയ് ദാസിനെ യാണ് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്

സഞ്ജയ് ദാസും ഭാര്യ ഉഷാറാണിയും തമ്മിൽ വാക്കേറ്റം ഉണ്ടായി തുടർന്ന് ഉഷാറാണി സഞ്ജയ് ദാസിന്റെ തലയ്ക്ക് അടിച്ചു ഇത് കണ്ടുവന്ന മകൻ പ്രശത്ത് ജിത്ത് ദാസ് തടിക്കഷണം ഉപയോഗിച്ച് അച്ഛൻറെ തലയ്ക്ക് അടിക്കുകയായിരുന്നു.അടിയേറ്റ് നിലത്ത് വീണ സഞ്ജയ് ദാസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു

തുടർന്ന് വെസ്റ്റ് ബംഗാളിലെ ഫലാക്കാട്ട പോലീസ് ഉഷാ റാണിയെ കസ്റ്റഡിയിൽ എടുത്തു.തുടർന്നായിരുന്നു മകനായ പ്രശത്ത് ജിത്ത് ദാസ് രക്ഷപ്പെട്ടത്

LEAVE A REPLY

Please enter your comment!
Please enter your name here