27.5 C
Kollam
Sunday 18th October, 2026 | 11:41:31 PM
Home News Kerala അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു

അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു

തൃശൂർ. കൊരട്ടിയിൽ അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അസം സ്വദേശി ഹക്കീം 50 വയസ്സ് ആണ് കൊല്ലപ്പെട്ടത്. പ്രതി പിലിമോൻ എന്ന 19കാരൻ പിടിയിലായി. കൊരട്ടി പോളിടെക്നിക്കിന് സമീപം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിലാണ് സംഘർഷം ഉണ്ടായത്. കൊരട്ടി പോളിടെക്നിക്കിൽ നിർമ്മാണ പ്രവർത്തികൾക്ക് വേണ്ടി എത്തിയതാണ് തൊഴിലാളികൾ. ഇന്നലെ ഉച്ചയ്ക്ക് തൊഴിലിടത്തിൽ വച്ച് തർക്കം ഉണ്ടാവുകയും, അതിൻറെ തുടർച്ച താമസസ്ഥലത്ത് ഉണ്ടാവുകയും അത് സംഘർഷത്തിലേക്ക് വഴിതെളിക്കുകയും ആയിരുന്നു എന്നാണ് പോലീസ് പറയുന്നത്.

വാക്ക് തർക്കം കയ്യാങ്കളിയിലെത്തുകയും ഹക്കീമിനെ പ്രതി ഇന്നലെ രാത്രി പത്തുമണിയോടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ആയിരുന്നു. ഒപ്പം ഉണ്ടായിരുന്ന തൊഴിലാളികൾ തന്നെയാണ് പ്രതിയെ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്. കൊല്ലപ്പെട്ട ഹക്കീമിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.