27.1 C
Kollam
Sunday 13th September, 2026 | 10:54:52 PM
Home News Kerala ഭാര്യയുടെ വക്കാലത്ത് ഏറ്റെടുത്തതിന്റെ വൈരാഗ്യത്തിൽ അഭിഭാഷകന്റെ പിതാവിനെ അക്രമിച്ച സഹോദരങ്ങൾക്കെതിരെ കൊലക്കുറ്റം

ഭാര്യയുടെ വക്കാലത്ത് ഏറ്റെടുത്തതിന്റെ വൈരാഗ്യത്തിൽ അഭിഭാഷകന്റെ പിതാവിനെ അക്രമിച്ച സഹോദരങ്ങൾക്കെതിരെ കൊലക്കുറ്റം

കൊച്ചി.ഭാര്യയുടെ വക്കാലത്ത് ഏറ്റെടുത്തതിന്റെ വൈരാഗ്യത്തിൽ അഭിഭാഷകന്റെ പിതാവിനെ അക്രമിച്ച സഹോദരങ്ങൾക്കെതിരെ കൊലക്കുറ്റം ചുമത്തി. ഞാറക്കൽ സ്വദേശികളായ ഡഗസ്റ്റർ, ഡൈനാസ്റ്റ് എന്നിവർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്.

ഇരുവരുടെയും ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ തുറവൂർ സ്വദേശി മോഹൻദാസ് ഇന്നലെയാണ് മരിച്ചത്. ഓഗസ്റ്റ് പതിമൂന്നിനാണ് പ്രതികൾ മോഹൻദാസിനെ വീട് കേറി ആക്രമിച്ചത്. പ്രതികളിൽ ഒരാളായ ഡെഗ്സ്റ്ററുടെ ഭാര്യയുടെ വക്കാലത്ത് മോഹൻദാസിന്റെ മകൻ ഏറ്റെടുത്തതിലുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചത്. കേസിൽ അറസ്റ്റിലായ പ്രതികൾ റിമാൻഡിലാണ്. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ആദ്യം ചുമത്തിയിരുന്നത്.