26.7 C
Kollam
Sunday 18th October, 2026 | 10:25:26 AM
Home News Breaking News മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ബലക്ഷയം, ആധുനിക സങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള സുരക്ഷാ പരിശോധന കൂടി നടത്തണമെന്ന് കേരളം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ബലക്ഷയം, ആധുനിക സങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള സുരക്ഷാ പരിശോധന കൂടി നടത്തണമെന്ന് കേരളം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയം സംബന്ധിച്ച് ആധുനിക സങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള സുരക്ഷാ പരിശോധന കൂടി നടത്തണമെന്ന് കേരളം വിദഗ്ദ്ധ സമിതിയോട് ആവശ്യപ്പെടും. ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുമായി ഇന്ന് നടക്കുന്ന ചർച്ചയിലാണ് ഇക്കാര്യം ഉന്നയിക്കുക. നിലവില്‍ നടക്കുന്ന പരിശോധനയില്‍ കേരളത്തിന്‍െ പ്രതിനിധികള്‍ ഇതിനോടകം വിയോജിപ്പ് അറിച്ചിട്ടുണ്ട്.

ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മറിച്ചാണെങ്കിൽ സുപ്രീം കോടതിയെ സമീപിക്കും. അണക്കെട്ടിനെക്കുറിച്ചുള്ള ഇരു സംസ്ഥാനങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും വിദഗ്ദ പാനല്‍ വിലയിരുത്തി റിപ്പോര്ട്ട് തയാറാക്കും. സുപ്രീം കോടതി നിര്ദേിശപ്രകാരം കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റിയുടെ മേല്നോംട്ടത്തില്‍ രൂപീകരിച്ച അഞ്ചംഗ വിദഗ്ദ സമിതിയാണ് പരിശോധനകൾ നടത്തുന്നത്.

പ്രധാന ഡാം, ബേബി ഡാം, സ്പില്വേ്, ഗാലറി തുടങ്ങിയ ഭാഗങ്ങളില്‍ പരിശോധന നടത്തി. ദേശീയ ജല വൈദ്യുത കോർപ്പറേഷൻ മുന്‍ സിഎംഡി ബല്രാരജ് ജോഷിയാണ് സമിതി അധ്യക്ഷന്‍. ഒഡീഷ ജലവിഭവ വകുപ്പ് മുന്‍ എഞ്ചിനീയറും കേരള പ്രതിനിധിയുമായ ഇന്‍ ചീഫ് അശുതോഷ് ദാഷ് ആണ് കേരളത്തിൻറെ പ്രതിനിധി.