25.5 C
Kollam
Sunday 18th October, 2026 | 12:21:43 AM
Home News Breaking News ട്രെയിനുകളിൽ സ്ഥിരമായി പിടിച്ചുപറി നടത്തുന്ന സംഘം പിടിയിൽ,പിടിച്ചത് ആറ് പവൻ സ്വർണവും, ഐഫോണും ഉൾപ്പെടെ 10...

ട്രെയിനുകളിൽ സ്ഥിരമായി പിടിച്ചുപറി നടത്തുന്ന സംഘം പിടിയിൽ,പിടിച്ചത് ആറ് പവൻ സ്വർണവും, ഐഫോണും ഉൾപ്പെടെ 10 ലക്ഷത്തിനു മുകളിൽ വിലമതിക്കുന്ന മോഷണ മുതലുകൾ

എറണാകുളം.ട്രെയിനുകളിൽ സ്ഥിരമായി പിടിച്ചുപറി നടത്തുന്ന സംഘം പിടിയിൽ. അസം സ്വദേശികളായ മൂന്നുപേരാണ് പിടിയിലായത്. റെയിൽവെ പോലീസും ആർപിഎഫും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്

ഓഗസ്റ്റ് 29ന് രാത്രി 11 മണിക്ക് പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട കാരയ്ക്കൽ എക്സ്പ്രസിൽ യാത്രക്കാരിയുടെ ബാഗ് തട്ടിപ്പറിച്ചയാൾ ട്രെയിനിൽനിന്ന് ഇറങ്ങിയോടി. തൊട്ടടുത്ത ദിവസം 30 ആം തീയതി പുലർച്ചെ 2.30 ന് ബാംഗ്ലൂർ എക്സ്പ്രസിൽ നിന്ന് സ്ത്രീകളുടെ ബാഗുകൾ തട്ടിപ്പറിച്ച മറ്റൊരാൾ ചാടിയിറങ്ങി രക്ഷപ്പെട്ടു. റെയിൽവേ പോലീസിന് ഒന്നിന് പിറകെ ഒന്നായി ലഭിച്ചത് മൂന്ന് മോഷണ പരാതികൾ. പരാതികളുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയത് വ്യാപക പരിശോധന. പിടിയിലായത് അസം സ്വദേശികളായ മൂന്ന് പ്രതികൾ. സെയ്ദുൽ ഹഖ്, മസൂദുൾ ഇസ്ലാം, റസാഖ്‌ അലി

അസം സ്വദേശികളാണ് പിടിയിലായ പ്രതികൾ. കേരളത്തിൽ എത്തിയിട്ട് നാലുവർഷം. പെരുമ്പാവൂരിൽ താമസിച്ചാണ് വിവിധ ജില്ലകളിലൂടെ ട്രെയിനിൽ സഞ്ചരിച്ച് മോഷണം. രണ്ട് ദിവസത്തിനിടെ മൂന്ന് ട്രെയിനുകളിലായി പ്രതികൾ നടത്തിയത് നാല് മോഷണം. ആറ് പവൻ സ്വർണവും, ഐഫോണും ഉൾപ്പെടെ 10 ലക്ഷത്തിനു മുകളിൽ വിലമതിക്കുന്ന മോഷണ മുതലുകൾ കണ്ടെത്തി.

പെരുമ്പാവൂരിലെ പ്രതികളുടെ താമസസ്ഥലത്തു നിന്നാണ് മോഷണ മുതലുകൾ കണ്ടെത്തിയത്. 6 പവൻ, സ്വർണ്ണം, ഐഫോൺ ഉൾപ്പെടെ മൂന്ന് മൊബൈലുകൾ, അരലക്ഷം വില വരുന്ന രണ്ട് വാച്ചുകൾ എന്നിവയാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. റെയിൽവേ പോലീസും ആർപിഎഫും ഡാൻസാഫും ചേർന്നാണ് പ്രതികളെ പിടികൂടിയത്. മോഷണ സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്ന് വിശദമായ അന്വേഷണം ആരംഭിച്ചു