27.2 C
Kollam
Sunday 13th September, 2026 | 08:12:08 AM
Home News Local എംഡിഎംഎയുമായി യുവാവ് പിടിയില്‍

എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൊല്ലം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി യുവാവ് കൊട്ടിയം പോലീസിന്റെ പിടിയിലായി. മൈലാപ്പൂര്‍ നാലുതുണ്ടില്‍ വീട്ടില്‍ അട്ട നിഷാദ് എന്ന നിഷാദ് (38) ആണ് അറസ്റ്റിലായത്. രഹസ്യ വിരത്തിന്റെ അടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ എസിപി രാഖേഷ്.പി.എസിന്റെ മേല്‍നോട്ടത്തിലുള്ള സബ് ഡിവിഷന്‍ ഡാന്‍സാഫ് സംഘവും കൊട്ടിയം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. തഴുത്തല മൈലാപ്പൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. അടിവസ്ത്രത്തിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ 2.21 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. അയല്‍സംസ്ഥാനങ്ങളില്‍ നിന്നും മയക്ക്മരുന്ന് എത്തിച്ച് കൊട്ടിയം, കണ്ണനല്ലൂര്‍, ചാത്തന്നൂര്‍ ഭാഗങ്ങളിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വില്‍പ്പന നടത്തി വരികയായിരുന്നു ഇയാള്‍.
സംഭവത്തില്‍ കൊട്ടിയം പോലീസ് എന്‍ഡിപിഎസ് നിയമപ്രകാരം പ്രതിക്കെതിരെ കേസ്
രജിസ്റ്റര്‍ ചെയ്തു. പ്രതിക്കെതിരെ മുന്‍പും കൊട്ടിയം പോലീസ് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്. ഡാന്‍സാഫ് എസ്‌ഐ സായിസേനന്റെ നേതൃത്വത്തിലുള്ള സംഘവും കൊട്ടിയം എസ്എച്ച്ഒ വിഷ്ണു സജീവിന്റെ നേതൃത്വത്തില്‍ എസ്.ഐ മെറ്റില്‍ഡാ, സിപിഒ ഹരീഷ് എന്നിവരടങ്ങിയ സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.