25.4 C
Kollam
Friday 16th October, 2026 | 04:49:57 AM
Home News Local മുഖംമൂടി ധരിച്ചെത്തി വന്‍ മോഷണം

മുഖംമൂടി ധരിച്ചെത്തി വന്‍ മോഷണം

ചവറ: ചവറയില്‍ മുഖംമൂടി ധരിച്ചെത്തി മോഷണം. ഇന്നലെ പുലര്‍ച്ചെ ചവറ മുഖംമൂടി ജംഗ്ഷനിലെ തുണിക്കടയിലാണ് സംഭവം. ക്രിസ്മസ് പാപ്പായുടെ മുഖംമൂടി ധരിച്ചെത്തിയ രണ്ട് യുവാക്കളാണ് വസ്ത്രങ്ങള്‍ മോഷ്ടിച്ചത്. കടയുടെ ഷട്ടറിന് മുന്‍പില്‍ ഡിസ്‌പ്ലേയ്ക്ക് വച്ചിരുന്ന പതിനായിരം രൂപയുടെ വസ്ത്രങ്ങളായിരുന്നു മോഷ്ടാക്കള്‍ അപഹരിച്ചത്. കടയുടെ മുന്‍വശത്തെ ഗ്ലാസ് വാതില്‍ ചവിട്ടിത്തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. ഇരുവരും നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കിലാണ് കടയിലെത്തിയത്. തേവലക്കര പാലയ്ക്കല്‍ സീനത്ത് നിവാസില്‍ ഷാനവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. മോഷ്ടാക്കള്‍ക്കായി ചവറ പോലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.