25.4 C
Kollam
Friday 16th October, 2026 | 03:44:11 AM
Home News Breaking News കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടറുടെ മോശം പെരുമാറ്റം….വീഡിയോ പ്രചരിച്ചു; വിശദീകരണം തേടി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടറുടെ മോശം പെരുമാറ്റം….വീഡിയോ പ്രചരിച്ചു; വിശദീകരണം തേടി

കൊട്ടാരക്കര: നെഞ്ചുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ രോഗിയോട് വനിതാ ഡോക്ടർ മോശമായി പെരുമാറിയെന്ന പരാതിയിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രി അധികൃതർ വിശദീകരണം തേടി. വെട്ടിക്കവല പച്ചൂർ സുധാഭവനിൽ സുജി (46)യാണ് പരാതി നൽകിയത്.

30ന് രാത്രി 12ന് ശേഷമാണ് സുജി നെഞ്ചുവേദനയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിയത്. നേരത്തെ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നെന്നും പരാതിയിൽ പറയുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രേഖ കൃഷ്ണൻ അപമര്യാദയായി സംസാരിച്ചെന്നാണ് ആരോപണം.

സംഭാഷണത്തിന്റെ ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്നവർ മൊബൈലിൽ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ സംഭവം വിവാദമായി. ഡോക്ടർക്കെതിരെ മുമ്പും സമാനമായ പരാതികൾ ഉയർന്നിട്ടുണ്ടെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡോക്ടറോട് വിശദീകരണം ആവശ്യപ്പെട്ടു.