25.4 C
Kollam
Friday 16th October, 2026 | 06:46:17 AM
Home News Kerala ഹെൽമെറ്റ്‌ ഉപയോഗിച്ച് പോലീസുകാരന്റെ തലക്ക് അടിച്ചു

ഹെൽമെറ്റ്‌ ഉപയോഗിച്ച് പോലീസുകാരന്റെ തലക്ക് അടിച്ചു

ഹെൽമെറ്റ്‌ ഉപയോഗിച്ച് പോലീസുകാരന്റെ തലക്ക് അടിച്ചു. തിരുവനന്തപുരം മാനവീയം വീഥിയിൽ ഇന്നലെ രാത്രി 11.45 ഓടെയാണ് സംഭവം. പോലീസിനെ ആക്രമിച്ച ആര്യനാട് സ്വദേശി അഖിൽ കൃഷ്ണദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. SAP യിലെ പോലീസുകാരൻ ശ്രീജിത്തിനാണ് തലക്ക് ഗുരുതരമായി പരിക്കേറ്റത്. മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ ആളുകളെ ഒഴിപ്പിക്കുന്നതിനിടയിലാണ് ആക്രമണം നടത്തിയത്. ഓണം വരാഘോഷ സമാപനത്തോടനുബന്ധിച്ച് ശ്രീജിത്തടക്കമുള്ള പോലീസുകാർ ഡ്യൂട്ടിയിൽ ആയിരുന്നു. മദ്യപിച്ചു പ്രശ്നമുണ്ടാക്കിയ അഖിലിനെയും സുഹൃത്തുക്കളെയും അവിടെനിന്ന് പോലീസ് പറഞ്ഞു വിട്ടു. എന്നാൽ അല്പസമയം കഴിഞ്ഞ് തിരിച്ചുവന്ന് അഖിൽ ശ്രീജിത്തിനെ മർദ്ദിക്കുകയായിരുന്നു.