25.9 C
Kollam
Friday 16th October, 2026 | 07:48:08 AM
Home News Kerala ആരോഗ്യദൗത്യം കരാർ ജീവനക്കാരുടെ സേവന കാലാവധി നീട്ടി

ആരോഗ്യദൗത്യം കരാർ ജീവനക്കാരുടെ സേവന കാലാവധി നീട്ടി

ആരോഗ്യദൗത്യം കരാർ ജീവനക്കാരുടെ സേവന കാലാവധി നീട്ടി. രണ്ട് മാസത്തേക്ക് നീട്ടാൻ അനുമതി നൽകിയാണ് ഉത്തരവിറക്കിയത്.ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നിർദേശപ്രകാരമാണ് നടപടി. പദ്ധതികൾ തടസ്സമില്ലാതെ നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനാണ് കാലാവധി നീട്ടുന്നതെന്ന് ഉത്തരവിൽ പറയുന്നു. ജീവനക്കാരുടെ പ്രകടനം, ജോലിയുടെ ആവശ്യകത, അനുവദിച്ച തസ്തികകൾ, ഫണ്ട് ലഭ്യത തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചായിരിക്കും തീരുമാനമെടുക്കുക. ഓരോ ജീവനക്കാരനെയും പ്രത്യേകം വിലയിരുത്തണമെന്ന് സ്റ്റേറ്റ് മിഷൻ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കുന്നവരുടെ കരാർ ആണ് നീട്ടി നൽകുക. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറിക്കും നിർദേശമുണ്ട്.