27 C
Kollam
Tuesday 15th September, 2026 | 12:08:00 AM
Home News National പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആദിവാസി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി

പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആദിവാസി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി

സംഭവത്തില്‍ മൂന്ന് യുവാക്കളെ അസം പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ കാച്ചാര്‍ ജില്ലയിലെ താമസക്കാരായ അംജദ് ഹുസൈന്‍ ലസ്‌കര്‍ (20), സദ്ദാം ഹുസൈന്‍ ലസ്‌കര്‍ (23), റിങ്കു ദാസ് (25) എന്നിവരാണ് അറസ്റ്റിലായത്. പ്രാഥമിക നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കിയതായി കാച്ചാര്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് രജത് പാല്‍ വ്യക്തമാക്കി.

പൊലീസ് പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയും അവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. തങ്ങളെ തട്ടിക്കൊണ്ടുപോവുകയും, ശക്തമായി എതിര്‍ത്തുനില്‍ക്കാന്‍ ശ്രമിച്ചിട്ടും ഓടുന്ന കാറില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നും കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി.

പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 70(2) (പ്രായപൂര്‍ത്തിയാകാത്ത സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യല്‍), സെക്ഷന്‍ 87 (തട്ടിക്കൊണ്ടുപോകല്‍) കൂടാതെ പോക്‌സോ നിയമത്തിലെ സെക്ഷന്‍ 6 (കഠിനമായ ലൈംഗിക അതിക്രമം) എന്നിവ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.