കൊല്ലം: യു.പി.ഐ ഇടപാടുകള്‍ക്ക് കേന്ദ്ര ഏര്‍പ്പെടുത്തിയ ചാര്‍ജ്ജ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി ഹെഡ് പോസ്റ്റോഫീസ് പടിക്കല്‍ 2026 സെപ്തംബര്‍ 29 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പ്രതിഷേധ ധര്‍ണ്ണ നടത്തുവാന്‍ യു.എം.സി വ്യാപാരഭവനില്‍ കൂടിയ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രതിഷേധ ധര്‍ണ്ണ സി.ആര്‍.മഹേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ധര്‍ണ്ണയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാന്‍ പി.സോമരാജന്‍ മുഖ്യപ്രഭാഷണം നടത്തും. യു.എം.സി യുടെ സംസ്ഥാന-ജില്ലാ- യൂണിറ്റ്തല നേതാക്കന്‍മാര്‍ സംസാരിക്കും.
യോഗത്തില്‍ യു.എം.സി കൊല്ലം ജില്ലാ പ്രസിഡന്റ് ശ്രീകുമാര്‍ വള്ളിക്കാവ് അദ്ധ്യക്ഷത വഹിച്ചു. യു.എം.സി സംസ്ഥാന ട്രഷറര്‍ നിജാംബഷി ഉദ്ഘാടനം ചെയ്തു. യു.എം.സി നേതാക്കളായ എം.സിദ്ദിഖ് മണ്ണാന്റയ്യം, റൂഷ പി കുമാര്‍, ഷംസുദ്ദീന്‍ വെളുത്തമണല്‍, എം.പി ഫൗസിയബീഗം, ജി.ബാബുക്കുട്ടന്‍പിളള, ധന്യ ബി രാജ്, ശ്രീദാ ദാസ്, അജയകുമാരന്‍പളള, ചവറ ജയകൃഷ്ണപിളള, സുഭാഷ് പാറയ്ക്കല്‍, ഇ.എം.അഷ്‌റഫ് പള്ളത്തുകാട്ടില്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതം യു.എം.സി ജില്ലാ ജനറല്‍ സെക്രട്ടറി ബി.ആര്‍.പ്രസാദും, കൃതജ്ഞത രമ്യട്രിക്‌സും പറഞ്ഞു.



































