27.9 C
Kollam
Tuesday 10th November, 2026 | 09:50:33 PM
Home News Kerala ആവശ്യം അംഗീകരിക്കുക അല്ലെങ്കിൽ സമരം; അർദ്ധരാത്രി മുതൽ ടാക്‌സികൾ ഓടില്ല സംസ്ഥാന വ്യാപക പണിമുടക്ക്

ആവശ്യം അംഗീകരിക്കുക അല്ലെങ്കിൽ സമരം; അർദ്ധരാത്രി മുതൽ ടാക്‌സികൾ ഓടില്ല സംസ്ഥാന വ്യാപക പണിമുടക്ക്

Advertisement

തിരുവനന്തപുരം: ഓട്ടോ ടാക്സി നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബർ 12ന് 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയൻ. നവംബർ 11ന് അർധരാത്രി ആരംഭിക്കുന്ന പണിമുടക്ക് 12ന് അർധരാത്രി വരെ തുടരും. നിരക്ക് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ സമരത്തിനിറങ്ങുന്നത്.

ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് 30 രൂപയില്‍നിന്ന് 50 രൂപയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. സംയുക്ത സമരസമിതി ഭാരവാഹികള്‍ വാർത്താസമ്മേളനത്തിലാണ് സമരപ്രഖ്യാപനം നടത്തിയത്.

നാലുവർഷം മുമ്പാണ് അവസാനമായി ഓട്ടോ-ടാക്സി നിരക്കുകള്‍ വർധിപ്പിച്ചത്. അതിനുശേഷം 16 തവണ ഇന്ധനവില വർധിച്ചെന്നും ഇൻഷുറൻസ് പ്രീമിയം, നികുതി, വാഹന പരിശോധനാ ഫീസ് എന്നിവ ഉയർന്നെന്നും തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ നിലവിലെ നിരക്കില്‍ സർവീസ് നടത്തുന്നത് സാമ്പത്തികമായി പ്രയാസമുണ്ടാക്കുന്നുവെന്നാണ് സംഘടനകളുടെ നിലപാട്.

നിരക്ക് വർധന ആവശ്യപ്പെട്ട് 2026 ഫെബ്രുവരിയിൽ അന്നത്തെ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന് കത്ത് നൽകിയിരുന്നു. എന്നാൽ വിഷയത്തിൽ ചർച്ച നടത്താൻ പോലും മന്ത്രി തയ്യാറായിട്ടില്ലെന്നാണ് തൊഴിലാളി യൂണിയന്റെ ആരോപണം. നേരത്തെയും സെക്രട്ടേറിയറ്റിന് മുന്നിൽ സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു.തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഓട്ടോ ടാക്സികളുടെ മിനിമം നിരക്ക് 50 രൂപയാണെന്നും കേരളത്തിലും സമാനമായ നിരക്ക് വർധന നടപ്പാക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.

സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്. നവംബർ 12ലെ പണിമുടക്ക് സൂചനാ സമരമാണെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here