27.9 C
Kollam
Tuesday 10th November, 2026 | 09:34:48 PM
Home News Kerala സൂക്ഷിച്ചോ പിടിവീഴാതെ: സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് തടയിടാൻ കർശന പരിശോധന

സൂക്ഷിച്ചോ പിടിവീഴാതെ: സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് തടയിടാൻ കർശന പരിശോധന

Advertisement

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് തടയിടാൻ പൊലീസിന്റെ കർശന പരിശോധന. ഹൈക്കോടതിയുടെ ഇടപെടലിന് പിന്നാലെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. കളമശേരിയിൽ നടത്തിയ പരിശോധനയിലും വ്യാപക നിയമലംഘനങ്ങൾ കണ്ടെത്തി. കർശന നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

അമിതവേഗം, ഡ്രൈവർമാരുടെ അശ്രദ്ധ, തുടർച്ചയായ അപകടങ്ങൾ… സ്വകാര്യ ബസുകൾക്കെതിരായ പരാതികൾ ഗൗരവത്തിലെടുത്താണ് ഹൈക്കോടതി കർശന നിർദേശങ്ങൾ നൽകിയത്. ഇതിന് പിന്നാലെ പരിശോധന ശക്തമാക്കി പൊലീസ്. കളമശ്ശേരിയിലെ വിവിധ ഭാഗങ്ങളിൽ ബസുകൾ തടഞ്ഞുനിർത്തിയായിരുന്നു പരിശോധന. ഡ്രൈവർമാരുടെയും മറ്റ് ജീവനക്കാരുടെയും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, മദ്യപിച്ചിട്ടുണ്ടോ, പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചു. ബസുകളിലെ പകുതിയിലേറെ ജീവനക്കാർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ അറിയിച്ചു.

നേരത്തെ ബസ് ഉടമകളുമായുള്ള ചർച്ചയിൽ ഉയർന്ന സമയക്രമത്തിലെ പ്രശ്നങ്ങൾക്കും ഉടൻ പരിഹാരമുണ്ടാക്കും. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here