27.9 C
Kollam
Tuesday 10th November, 2026 | 09:33:48 PM
Home News Breaking News വൈദ്യുതി കരാർ അഴിമതി നീക്കം: ജുഡീഷ്യൽ അന്വേഷണം വേണം; മുഖ്യമന്ത്രി പവർ​ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നു- എം...

വൈദ്യുതി കരാർ അഴിമതി നീക്കം: ജുഡീഷ്യൽ അന്വേഷണം വേണം; മുഖ്യമന്ത്രി പവർ​ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നു- എം വി ​ഗോവിന്ദൻ

Advertisement

തിരുവനന്തപുരം: കൃത്രിമ വൈദ്യുതി ക്ഷാമമുണ്ടാക്കി വൻ വൈദ്യുതി കൊള്ള നടത്താനുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ നീക്കത്തിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു. സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയാണെന്ന ആരോപണം വ്യാജമെന്ന് തെളിഞ്ഞു. ഒക്‌ടോബര്‍ 10ലെ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവ്‌ പ്രകാരം കേരളത്തില്‍ നിലവില്‍ വൈദ്യുതി പ്രതിസന്ധി ഇല്ലെന്ന്‌ വ്യക്തമാക്കുന്നുണ്ട്. 2026 മുതല്‍ 2027 ഏപ്രില്‍ വരെ വൈദ്യുതി ലഭ്യതയുണ്ടെന്നും ഉത്തരവില്‍ വിശദീകരിക്കുന്നു. ഈ ഉത്തരവുള്ളപ്പോഴാണ്‌ വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന വസ്‌തുതാവിരുദ്ധമായ പ്രചാരവേല മുഖ്യമന്ത്രി നടത്തുകയും, നിയമവിരുദ്ധമായ കരാറിന്‌ ശ്രമിച്ചതും. എല്ലാ വ്യവസ്ഥയും മറികടന്ന്, ജനങ്ങളെ ഭീതിയിലാക്കിയതെന്തിനെന്ന് അന്വേഷിക്കണം. കരാർ സംബന്ധിച്ച എല്ലാ ഫയലുകളും പുറത്തുവരണമെന്നും എം വി ​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പവർ​ഗ്രൂപ്പ് എല്ലാ മന്ത്രിമാരെയും മറികടന്ന് അഴിമതി നടത്തുന്നതിനായി ഓരോരോ മേഖലകൾ കണ്ടെത്തുകയാണെന്ന്. കെഎസ്‌ഇബിയേയും വകുപ്പ്‌ മന്ത്രിയേയും മറികടന്ന്‌ മുഖ്യമന്ത്രിഏകപക്ഷീയമായി ഏകപക്ഷീയമായി ജിഎന്‍എയുമായി കരാറിലേര്‍പ്പെടാന്‍ തീരുമാനിച്ചതെന്ന്‌ അദ്ദേഹം തന്നെ വ്യക്തമാക്കി. ഇപ്പോഴത്തെ കരാറില്‍ മുന്നോട്ടുപോകേണ്ടതില്ലെന്ന തീരുമാനം മാധ്യമങ്ങളിലൂടെയാണ്‌ അറിഞ്ഞതെന്ന്‌ വൈദ്യുതി മന്ത്രി വ്യക്തമാക്കി. എക്‌സൈസ്‌ വകുപ്പ്‌, ആരോഗ്യ വകുപ്പ്‌ മന്ത്രിമാരും സമാനമായ പ്രസ്‌താവനകള്‍ നടത്തിയിട്ടുണ്ട്‌. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകര്‍ന്നുവെന്നതാണ്‌ ഇതിലൂടെ വ്യക്തമാകുന്നതെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here