മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ കൈക്കൂലി കേസിൽ ലി സി ബിന്നിൻ്റെ സഹപ്രവർത്തകരുടെ മൊഴി എടുത്ത് വിജിലൻസ്. ലി സി ബിന്നിന്റെ ഓഫീസ് സ്റ്റാഫ് ആയ ഷാജഹാന്റെ മൊഴിയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
പതിബൽ കമ്പനിയുടെ ചീഫ് പ്രോജക്ട് മാനേജരായ ലിസിബിന്റെ ആത്മഹത്യക്ക് പിന്നിൽ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാർ ആണെന്നാണ് ഷാജഹാനും മൊഴി നൽകിയത്. കൂടുതൽ പേരുടെ മൊഴിയെടുപ്പ് വരും ദിവസങ്ങളിൽ ഉണ്ടാവുമെന്നാണ് അന്വേഷണസംഘം പറയുന്നത്. കുഴി നൽകിയവരിൽ നിന്ന് കൂടുതൽ തെളിവ് ശേഖരണത്തിലേക്ക് ഉടൻ വിജിലൻസ് കടക്കും.
ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെയാണ് ഇന്തോ-മലേഷ്യൻ കൺസോർഷ്യമായ പതി-ബെൽ കെഎസ്ടിപി റോഡ് പദ്ധതിയുടെ കരാർ ഏറ്റെടുത്തത്. സംസ്ഥാനത്തെ പ്രവൃത്തികളുടെ ബില്ലുകൾ മാറിനൽകാത്തതിനാലാണ് പതി-ബെൽ പ്രോജക്ട് മാനേജരായ ലീ സി ബിൻ ജീവനൊടുക്കിയെന്നാണ് ആരോപണം. ഈ സംഭവത്തിലാണ് അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിനെതിരേയും ആരോപണമുയർന്നത്.


































