28.1 C
Kollam
Saturday 26th September, 2026 | 10:06:33 PM
Home News Local മൈനാഗപ്പള്ളിയിൽ പിറകോട്ട് ഉരുണ്ടെത്തിയ ഓട്ടോ സ്കൂട്ടറിൽ തട്ടി സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്

മൈനാഗപ്പള്ളിയിൽ പിറകോട്ട് ഉരുണ്ടെത്തിയ ഓട്ടോ സ്കൂട്ടറിൽ തട്ടി സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്


മൈനാഗപ്പള്ളി:പിറകോട്ട് ഉരുണ്ടെത്തിയ ഓട്ടോറിക്ഷ സൂകൂട്ടറിൽ തട്ടി സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്കേറ്റു.ഇടവനശ്ശേരി കിഴക്കേ പുതുവീട്ടിൽ രാധാകൃഷ്ണപിള്ളയ്ക്കാണ് പരിക്കേറ്റത്.ഇദ്ദേഹത്തെ രാധാകൃഷണപിള്ളയെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെ മൈനാഗപ്പള്ളി എസ്.ബി.ഐയ്ക്ക് മുന്നിലാണ് സംഭവം.ദമ്പതികളുമായി ബാങ്കിൽ എത്തിയ ഓട്ടോയാണ് ഉരുണ്ടെത്തി അപകടം സൃഷ്ടിച്ചത്.ഭർത്താവ് ബാങ്കിലേക്ക് പോകുകയും
ഭാര്യ ഓട്ടോയിൽ തന്നെ ഇരിക്കുകയും ആയിരുന്നു.ഓട്ടോ ഡ്രൈവർ പുറത്തിറങ്ങി നിൽക്കുകയും ചെയ്തു.അപകടത്തിൽപ്പെട്ട
രാധാകൃഷ്ണപിള്ള സ്കൂട്ടറിൽ മൈനാഗപ്പള്ളി ഭാഗത്തേക്ക് പോകുമ്പോൾ ബാങ്കിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ പെട്ടന്ന് പിറകോട്ട് ഉരുണ്ട് സ്‌കൂട്ടറിൽ തട്ടുകയും റോഡിൽ വീഴുകയും ചെയ്യുകയായിരുന്നു.ഈ സമയം ഓട്ടോയിൽ ഉണ്ടായിരുന്ന വീട്ടമ്മ ഭയന്ന് ഓട്ടോയിൽ നിന്ന് പുറത്തേക്ക് ചാടുകയും ചെയ്തു.ഓട്ടോയുടെ ഹാൻ്റ് ബ്രേക്ക് ഇടാത്തതാണ് അപകട കാരണമെന്ന് കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here