ശാസ്‌താംകോട്ട:ശാസ്‌താംകോട്ട മേഖലയിലെ ഗണേശ വിഗ്രഹ നിമജ്ഞനം ബുധൻ വൈകിട്ട് കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ക്ഷേത്ര കടവിൽ നടക്കും.
ശാസ്‌താംകോട്ട ക്ഷേത്രത്തിൽ നിന്നും ഘോഷയാത്രയോടെയാണ് വിഗ്രഹങ്ങൾ എത്തിക്കുന്നത്.ആനയടി,ചക്കുവള്ളി, കാരാളിമുക്ക്,പതാരം,ശാസ്താംനട ,പുന്നമൂട്,ഏഴാംമൈൽ,ഇടിഞ്ഞകുഴി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നും ഗണേശവിഗ്രഹങ്ങൾ ശാസ്‌താംകോട്ടയിൽ എത്തിക്കും.ഇതിനുശേഷമാണ് ഘോഷയാത്രയായി കൊക്കാംകാവിലേക്ക് എത്തുന്നത്.ശിവസേന കുന്നത്തൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.































