27.4 C
Kollam
Tuesday 15th September, 2026 | 09:08:32 PM
Home News Local ഉദയാലൈബ്രറിയിൽ ഗ്രന്ഥശാലാദിനാചരണവും അക്ഷരജ്വാലതെളിയിക്കലും

ഉദയാലൈബ്രറിയിൽ ഗ്രന്ഥശാലാദിനാചരണവും അക്ഷരജ്വാലതെളിയിക്കലും

ഗ്രന്ഥശാലാദിനാചരണത്തോടനുബന്ധിച്ച് മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകനും എഴുത്തുകാരനുമായ മന്മഥൻ നായർമൈനാഗപ്പള്ളിയെഉദയാ ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ ആദരിക്കുന്നു

ഉദയാ ജംഗ്ഷൻ: മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയിൽ സെപ്തംബർ 14 – ഗ്രന്ഥശാലാദിനം സമുചിതമായി ആചരിച്ചു.
രാവിലെ 9 മണിക്ക് ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ പതാക ഉയർത്തി. വൈകിട്ട് 6 ന് മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകനും എഴുത്തുകാരനുമായ മന്മഥൻ നായർ മൈനാഗപ്പള്ളിയെ ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ ആദരിച്ചു. ലൈബ്രറിക്ക് ഭരണ സമിതി അംഗം മണക്കാട്ട് രവീന്ദ്രൻ സംഭാവന ചെയ്ത പുസ്തകങ്ങൾ മന്മഥൻ നായർ ഏറ്റുവാങ്ങി ലൈബ്രറി പ്രസിഡന്റിന് കൈമാറി. തുടർന്ന് ഗ്രന്ഥശാലാ പ്രവർത്തകരെല്ലാം കൂടിച്ചേർന്ന് അക്ഷര ജ്വാല തെളിയിച്ച് ആഘോഷത്തിന് സമാപനം കുറിച്ചു.

പ്രസിഡന്റ് കെ.മോഹനൻ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള സ്വാഗതം പറഞ്ഞു. കവിയും പ്രഭാഷകനുമായ പി.ശിവപ്രസാദ്, കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി അംഗം പി.എസ്.സാനു എന്നിവർ പ്രസംഗിച്ചു.വൈസ് പ്രസിഡന്റ് കെ.കെ. വിജയധരൻ,ജോയിന്റ് സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ, മുൻ പ്രസിഡന്റ് അഡ്വ.റ്റി.മോഹനൻ, മുൻ സെക്രട്ടറി കെ.പ്രസന്നകുമാർ,ആർ. മോഹനൻ പിള്ള, എസ്. മായാദേവി, ആർ.പി. സുഷമ, ആർ.ബി. രജി കൃഷ്ണ,മണക്കാട്ട് രവീന്ദ്രൻ, അജു .ജി.നാഥ്, പി.എസ്.അജിത, ഇഞ്ചക്കോട്ട് ഫിലിപ്പോസ് തുടങ്ങിയവർ നേതൃത്വം നല്കി.ലൈബ്രേറിയൻ ജെ.ജയകുമാരി നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here