25.7 C
Kollam
Saturday 26th September, 2026 | 05:46:49 AM
Home News Local നവമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കി,പ്രതി അകത്ത്

നവമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കി,പ്രതി അകത്ത്

ഓച്ചിറ. നവമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട തൃശൂർ സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കി എന്ന കേസിലെ പ്രതിയെ ഓച്ചിറ പൊ ലീസ് അറസ്‌റ്റ് ചെയ്തു‌. ചങ്ങൻ കുളങ്ങര സ്വദേശി ആദിത്യ(24)നെയാണു ഓച്ചിറ പൊലീ സ് അറസ്റ്റ‌് ചെയ്തത്. യുവതിയുടെ പരാതിയെ തുടർന്നാണ് യുവാവിനെ അറസ്‌റ്റ് ചെയ്തത്.

2025 മുതൽ നവമാധ്യമങ്ങളിലു ടെ പരിചയപ്പെട്ട ആദിത്യൻ യുവതിക്ക് വിവാഹ വാഗ്ദാനം നൽകി ചങ്ങൻകുളങ്ങരയിലെ വീട്ടിലും വിവിധ സ്ഥലങ്ങളിലുമെത്തിച്ച് പല തവണ ലൈംഗികമായി പീ ഡിപ്പിക്കുകയും തുടർന്ന് യുവതി

ഗർഭിണിയാകുകയും ചെയ്തു. യുവതി ഓച്ചിറ പൊലീസിന് പരാതി നൽകി യതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.

കരുനാഗപ്പ ള്ളി എസിപി സി.ജോണിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കരുനാഗപ്പള്ളി സബ് ഡിവി ഷൻ ഡാൻസാഫ് സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്. കൊട്ടാരക്കര സ്പെഷൽ കോട തിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.