കൊല്ലം. സാംസ്‌കാരിക സ്‌ഥാപനങ്ങളുടെ തലപ്പത്ത് സ്‌തുതി പാഠകരെ നിയോഗിക്കില്ലെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ്. കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം ഇന്ത്യയി ലും വിദേശത്തുമുള്ള കലാകാരന്മാരും സാംസ്‌കാരിക നായകരും എത്തുന്ന സാംസ്‌കാരിക കേന്ദ്ര മാക്കി മാറ്റും കെപിസിസി വിചാർ വിഭാഗം ജില്ലാ കമ്മിറ്റിയുടെ വായനോത്സവം ഉദ്ഘാടനവും സാഹിത്യകാരൻ വി.ടി കുരീപ്പുഴയ്ക്ക് പുരസ്‌കാര സമർപ്പണവും നിർവഹിക്കുകയായിരുന്നു.
സാംസ്‌കാരിക സ്‌ഥാപനങ്ങളിൽ മേധാവികളെയും അംഗങ്ങളെയും നിയമിക്കുന്നതിനുള്ള നടപടിയിലേക്ക് സർക്കാർ കടക്കുകയാണ്. കഴിവുള്ളവരെ നിയമിക്കും. സർക്കാരും മന്ത്രിയും നല്ലതാണെന്നു രാവിലെയും ഉച്ചയ്ക്കും വൈകിട്ടും പറയുന്ന സ്‌തുതിപാഠകരെ ആവശ്യമില്ല. അത്തരം സ്തുതിപാഠകരാണ് കഴിഞ്ഞ സർക്കാരിൻ്റെ അവസ്‌ഥയ്ക്കു കാരണം
ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനം നടന്നെങ്കിലും അവിടെ സാംസ്കാരിക പ്രവർത്തനം നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു ജില്ലാ പ്രസിഡന്റ് ജി.ആർ.കൃഷ്ണ കുമാർ അധ്യക്ഷത വഹിച്ചു. ഡി സിസി പ്രസിഡൻ്റ് പി.രാജേന്ദ്രപ്ര സാദ്, വിചാർ വിഭാഗ് സം സ്ഥാന ചെയർമാൻ ഡോ.നെടു മുടി ഹരികുമാർ, എം.സുജയ്, മാർഷൽ ഫ്രാങ്ക്, ഡോ.പട്രീഷ്യ ജോൺ, ബി.രാമാനുജൻ പിള്ള അഞ്ചൽ ഷഹീർ
اله
ജില്ലാ പഞ്ചായത്ത് അംഗം ഡോ.മീര ആർ.നായർ, ഗ്രന്ഥകർ ത്താവ് മീരാ സാഹിബ്, കവി കാ ഞ്ഞാവെളി ഗോപാലകൃഷ്ണൻ നായർ, പരിസ്ഥിതി പ്രവർത്ത കൻ ഡോ.സുമൻജിത്ത് മിഷ എന്നിവർ പ്രസംഗിച്ചു.




























