26.9 C
Kollam
Monday 10th August, 2026 | 02:12:23 PM
Home News Local ജനാധിപത്യത്തിന്റെ പുതിയ പാഠങ്ങളുമായി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ

ജനാധിപത്യത്തിന്റെ പുതിയ പാഠങ്ങളുമായി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ

ശാസ്താംകോട്ട: ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ ആവേശത്തോടെ നടന്ന ‘ഇലക്ട്ര 2026-27` സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. പന്ത്രണ്ടാം ക്ലാസുകാരായ രോഹിത് ജെ. പ്രസാദ് ഹെഡ് ബോയ് ആയും, അവന്തിക ഹെഡ് ഗേളായും വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.
അത്യന്തം വാശിയേറിയ മത്സരത്തിൽ ഹെഡ് ബോയ് സ്ഥാനത്തേക്ക് രോഹിത് ജെ. പ്രസാദിനൊപ്പം ഹരിനാരായണൻ നായർ, ധനുഷ് എ. പിള്ള എന്നിവരും, ഹെഡ് ഗേൾ സ്ഥാനത്തേക്ക് അവന്തികയോടൊപ്പം ഇവാനിയ പീറ്റർ, നിൻസി വി. രാജ് എന്നിവരുമാണ് മാറ്റുരച്ചത്. സ്കൂളിലെ 5-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ തികച്ചും ജനാധിപത്യപരമായി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.
ഭാവി പൗരന്മാരിൽ ജനാധിപത്യമൂല്യങ്ങളും നേതൃ പാടവവും വളർത്താൻ ഇത്തരം പ്രക്രിയകൾ അനിവാര്യമാണെന്ന് സ്കൂൾ ഡയറക്ടർ ഫാദർ ഡോ. ജി. എബ്രഹാം തലോത്തിൽ സന്ദേശത്തിൽ അറിയിച്ചു. വിജയികളായവരെയും ആവേശത്തോടെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായ മുഴുവൻ വിദ്യാർത്ഥികളെയും സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും അഭിനന്ദിച്ചു.