24.7 C
Kollam
Saturday 18th July, 2026 | 08:35:44 AM
Home News Local സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും

സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും

മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്തിന്റെയും മൈനാഗപ്പള്ളി ഹോമിയോ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും ഉള്ളാടിശ്ശേരി അംഗനവാടി ഹാളിൽ വെച്ച് നടത്തി. പ്രസ്തുത ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് രജനി സുനിൽ നിർവഹിച്ചു. മണി പി (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ)അധ്യക്ഷത വഹിച്ചു .വർഗീസ് തരകൻ( മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, 17 വാർഡ് മെമ്പർ ) സ്വാഗതം ആശംസിച്ചു.

വിദ്യാധരൻ , ഉണ്ണികൃഷ്ണപിള്ള ,കെ സി ദാസൻ, സൂസൻ, ലീലാമ്മ, പത്മാവതി, ലതിക ,ഷീജ എന്നിവർ ആശംസകൾ അർപ്പിച്ചു മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും ഡോക്ടർ ഇന്ദു സി ശേഖർ (എ പി എച്ച് സി ഹോമിയോ ഡിസ്പെൻസറി മൈനാഗപ്പള്ളി ),ഡോക്ടർ സ്നേഹസീമ (എ പി എച്ച് എച്ച് സി ഹോമിയോ ഡിസ്പെൻസറി ക്ലാപ്പന) എന്നിവർ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തുകയുണ്ടായി ജാൻസി കോശി (അറ്റൻഡർ എ പി എച്ച് സി മൈനാഗപ്പള്ളി) മരുന്ന് വിതരണം നടത്തി