Home News Local ലഹരിക്കെതിരെ വൺമില്യൺ തൂഫാൻ ഗോൾ, ബ്രൂക് ഇന്റർനാഷണൽ സ്കൂളിൽ തുടക്കമായി

ലഹരിക്കെതിരെ വൺമില്യൺ തൂഫാൻ ഗോൾ, ബ്രൂക് ഇന്റർനാഷണൽ സ്കൂളിൽ തുടക്കമായി

ശാസ്താംകോട്ട: പൊതുവിദ്യാഭ്യാസ വകുപ്പും കേരള ഫുട്ബോൾ അസോസിയേഷനും സംയുക്തമായി നടപ്പാക്കുന്ന “വൺ മില്യൺ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026” പദ്ധതിക്ക് ശാസ്താംകോട്ട ബ്രൂക് ഇന്റർനാഷണൽ സ്കൂളിൽ തുടക്കമായി. സ്കൂൾ ഡയറക്ടർ ഫാദർ ഡോ. ജി. എബ്രഹാം തലോത്തിൽ ആദ്യ തൂഫാൻ ഗോളടിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

കളിക്കളത്തിൽ സജീവമാകുന്ന പുതുതലമുറ ലഹരിയിൽ നിന്ന് സ്വയം അകന്നുനിൽക്കണമെന്നും മറ്റുള്ളവർക്ക് ലഹരിമുക്ത ജീവിതത്തിന് പ്രചോദനമേകണമെന്നും അദ്ദേഹം ഉദ്ഘാടന സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

“ഗോളടിക്കാം, ലഹരിയെ തോൽപ്പിക്കാം, ഒരുമിച്ച് ജയിക്കാം” എന്ന സന്ദേശമുയർത്തി ലഹരിമുക്തവും ആരോഗ്യസമ്പന്നവുമായ ഒരു തലമുറയെ വാർത്തെടുക്കാനുള്ള കായിക കാമ്പെയ്ൻ വിദ്യാർത്ഥികളിൽ വലിയ ആവേശമണർത്തി. സ്കൂൾ അധികൃതരും അധ്യാപകരും ചടങ്ങിൽ സംസാരിച്ചു.