Home News Local താലൂക്ക്തല പത്രപ്രവര്‍ത്തകരുടെ ക്ഷേമത്തിനായി പദ്ധതി വേണം: എസ്‌ജെയുകെ

താലൂക്ക്തല പത്രപ്രവര്‍ത്തകരുടെ ക്ഷേമത്തിനായി പദ്ധതി വേണം: എസ്‌ജെയുകെ

Advertisement

കൊല്ലം: താലൂക്ക് തലത്തില്‍ വിരമിച്ച പത്രപ്രവര്‍ത്തകരുടെ ക്ഷേമത്തിനായി പദ്ധതി ആവിഷ്ക്കരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സീനിയര്‍ ജേര്‍ണലിസ്റ്റ്സ് യൂണിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പത്രപ്രവര്‍ത്തനം മുഖ്യതൊഴിലായി സ്വീകരിക്കുകയും ദീര്‍ഘകാലം പത്രപ്രവര്‍ത്തകരായി പണിയെടുക്കുകയും ചെയ്യുന്നവര്‍ക്ക് യാതൊരാനുകൂല്യവും ലഭിക്കുന്നില്ല.

വാര്‍ദ്ധക്യസഹജമായ അസുഖം മൂലം കഷ്ടപ്പെടുന്ന വലിയൊരു വിഭാഗം പത്രപ്രവര്‍ത്തകര്‍ സംസ്ഥാനത്തുണ്ട്. വ്യക്തമായ രേഖകളോ മാനദണ്ഡങ്ങളോ ഇല്ലാതെ പത്രപ്രവര്‍ത്തനം നടത്തി പിരിയേണ്ടിവരുന്നവരാണവര്‍. ഇവരുടെ വിവരശേഖരണത്തിനും ക്ഷേമത്തിനുമായി സത്വര നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് അശോക്‌കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കമ്മിറ്റി പ്രമേയത്തില്‍ അഭ്യര്‍ത്ഥിച്ചു.
കൊല്ലം ജില്ല രൂപീകരിച്ചതിന്റെ 75-ാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ അശോക്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ രാജന്‍ ബാബു, ജില്ലാ സെക്രട്ടറി പി എസ് സുരേഷ്, ട്രഷറര്‍ ഡി സുഘോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here