തിരുവനന്തപുരം. മുൻ മുഖ്യമന്ത്രി പിണറായി വിജയന് നേരെ നടന്ന ആകാശ പ്രതിഷേധ കേസിലും ട്വിസ്റ്റ്.കേസിൽ വ്യോമയാന നിയമം നിലനിൽക്കില്ലെന്ന് വി ഡി സതീശൻ സർക്കാർ റിപ്പോർട്ട് നൽകി.
4 വർഷത്തിന് ശേഷമാണ് യൂത്ത്കോൺഗ്രസുകാർക്കെതിരായ വകുപ്പ് കുറവ് ചെയ്ത് റിപ്പോർട്ട് നൽകിയത്.
( സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട ബിരിയാണി ചെമ്പിൽ സ്വർണം കടത്തി എന്നുള്ള ആരോപണത്തിൽ ആയിരുന്നു കേരളം അന്നുവരെ കാണാത്ത തരത്തിലുള്ള ആകാശ പ്രതിഷേധം.2022 ജൂൺ 12 ന് ആണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് ഫർസിൻ മജീദിന്റെ നേതൃത്വത്തിൽ വിമാനത്തിനുള്ളിൽ പ്രതിഷേധം അരങ്ങേറിയത്. ഇൻഡിഗോ വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്യുന്നതിന് തൊട്ട് മുൻപ് ആയിരുന്നു കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിക്കൊപ്പം അന്നത്തെ മന്ത്രി ഇ പി ജയരാജനും വിമാനത്തിൽ ഉണ്ടായിരുന്നു. ഇ പി ജയരാജന്റെ മൊഴിയടക്കം രേഖപ്പെടുത്തിയ ശേഷം വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസെടുത്തത്.
ഫർസീൻ മജീദിനെ കൂടാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ആർ.കെ. നവീൻ കുമാർ, സുനിത് നാരായണൻ എനിവരായിരുന്നുമറ്റു പ്രതികൾ. വിമാനത്തിനുള്ളിൽ നടന്ന പ്രതിഷേധം ആയതിനാൽ വ്യോമ്യയാന വകുപ്പ് അടക്കം ചുമത്തിയിരുന്നു.എന്നാൽ വ്യോമയാന വകുപ്പിന് കേന്ദ്രസർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയിയില്ല.
എനിട്ടും വകുപ്പ് മാറ്റി കുറ്റപത്രം നൽകാൻ LDF സർക്കാർ തയാറായില്ല. തുടർന്നാണ്
UDF സർക്കാർ വന്നതിനു പിന്നാലെ ഗുരുതര വകുപ്പ് ഒഴിവാക്കി പൊലീസ് റിപ്പോർട്ട് നൽകിയത്. കേസുമായി ബന്ധപ്പെട്ട്
മുൻ MLA ശബരിനാഥനെ ഗൂഢാലോചന കേസിൽ പ്രതി ചേർത്തിരുന്നു. അന്ന് തന്നെ അറസ്റ്റ് ചെയ്ത ശബരീനാഥന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. കേസ് എങ്ങനെയെങ്കിലും ഒഴിവാക്കാനാണ് പൊലീസ് നീക്കം.



































