കൊച്ചി. കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലെ കോടതിയലക്ഷ്യം.വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരെ ഡിവിഷൻ ബെഞ്ച്. കോടതിയലക്ഷ്യം ഉദ്യോഗസ്ഥനെതിരായ വ്യക്തിപരമായ കേസല്ലേ എന്ന് കോടതി
സർക്കാരിന് എങ്ങനെ അപ്പീൽ നൽകാനാകും എന്നും ചോദ്യം.വ്യക്തിപരമായി അപ്പീൽ നൽകണമെന്നും ഡിവിഷൻ ബെഞ്ച്. GPക്ക് ഹാജരാകാൻ പറ്റുമോ എന്ന് പരിശോധിക്കണമെന്ന് കോടതി. വിഷയം പരിശോധിച്ച് മറുപടി നൽകണമെന്ന് ഡിവിഷൻ ബെഞ്ച്
അപ്പീൽ പരിഗണിക്കുന്നത് 26ലേക്ക് മാറ്റി.
മുഹമ്മദ് ഹനീഷ് നാളെ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കാൻ സിംഗിൾ ബെഞ്ചിൽ അപേക്ഷ നൽകാമെന്നും കോടതി. സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ കോടതിയലക്ഷ്യ നടപടികൾ ചോദ്യം ചെയ്താണ് മുഹമ്മദ് ഹനീഷിൻ്റെ അപ്പീൽ. പ്രോസിക്യൂഷൻ അനുമതി അപേക്ഷയിൽ നിയമപരമായ വശങ്ങൾ പരിശോധിച്ച് പുതുതായി തീരുമാനമെടുക്കാൻ മാത്രമാണ് കോടതി മുൻപ് നിർദ്ദേശിച്ചിരുന്നതെന്നും, പ്രോസിക്യൂഷൻ അനുമതി നൽകാൻ ഉത്തരവിട്ടിരുന്നില്ലെന്നും അപ്പീലിൽ വാദിക്കുന്നു.
കൊല്ലം സ്വദേശി കടകമ്പള്ളി മനോജ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലെ തുടർനടപടികളും, സിംഗിൾ ബെഞ്ചിന്റെ ഉത്തരവും സ്റ്റേ ചെയ്യണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം. കോടതിയലക്ഷ്യ നടപടിയിൽ നാളെ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാക്കണമെന്ന സിംഗിൾ ബെഞ്ചിൻ്റെ കർശന നിർദേശത്തിന് പിന്നാലെയാണ്, മുഹമ്മദ് ഹനീഷ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനെയും കോര്‍പ്പറേഷന്‍ മുന്‍ എംഡി കെഎ രതീഷിനെയും പ്രൊസിക്യൂട്ട് ചെയ്യാനാണ് വ്യവസായ വകുപ്പ് അനുമതി നിഷേധിച്ചത്.































