ഭർത്താവ് ആസിഡൊഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കോട്ടയം. തീക്കോയിയിൽ ഭർത്താവ് ആസിഡൊഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തമിഴ്‌നാട് സ്വദേശിനി ബാലാമണിയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് വെള്ളികുളം സ്വദേശി ജോണിനെ ഈരാറ്റുപേട്ട പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. ഭാര്യയിലുള്ള സംശയത്തെ തുടർന്ന് തുടർന്ന് തർക്കമുണ്ടാവുകയും അതിനിടയിൽറബർ ഷീറ്റ് ഉറയ്ക്കുന്നതിനുള്ള ആസിഡ് ബാലാമണിയുടെ ദേഹത്തേക്ക് ഒഴിച്ചെന്നുമാണ് പോലീസ് കരുതുന്നത്. . പൊള്ളലേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ബാലാമണി ഇന്നലെ വൈകിട്ടാണ് മരിച്ചത്. അസ്വാഭാവിക മരണത്തിനാണ് നിലവിൽ കേസെടുത്തത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed