27.2 C
Kollam
Sunday 4th October, 2026 | 11:49:28 PM
Home News Kerala കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വാഹനാപകടത്തിൽ സ്കൂട്ടര്‍ ഓടിച്ച വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വാഹനാപകടത്തിൽ സ്കൂട്ടര്‍ ഓടിച്ച വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

എറണാകുളം. പെരുവംമൂഴിയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തൊടുപുഴ മടക്കത്താനം സ്വദേശി രാഹുൽ എസ്. ആണ് മരിച്ചത്. വരിക്കോലി മുത്തൂറ്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയാണ് രാഹുൽ. രാഹുലിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ജൂലിയൻ ജോസഫിന് സാരമായി പരിക്കേറ്റു.

വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ, മുൻപിലുണ്ടായിരുന്ന കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാറിൽ തട്ടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ രാഹുലിന്റെ തലയിലൂടെ എതിരെ വന്ന ലോറിയുടെ ചക്രം കയറിയിറങ്ങി. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം