വിഴിഞ്ഞത്ത് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ സ്വർണ തട്ടിപ്പിൻ്റെ പേരിൽ ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെയാളും മരിച്ചു; മരിച്ചത് വെങ്ങാനൂർ സ്വദേശി,സ്വർണം കൈവശപ്പെടുത്തിയ സിന്ധു അറസ്റ്റിൽ. തലസ്ഥാനത്തെ വെങ്ങാനൂരിലുള്ള സൂര്യ ഫിനാന്‍സ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന വെണ്ണിയൂര്‍ സ്വദേശി അഞ്ജു (28) എന്ന യുവതിയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ചതിയുടെയും ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പിന്റെയും വിവരങ്ങളാണ് പുറത്തായത്.
സ്ഥാപന ഉടമ അറിയാതെ ജീവനക്കാരികള്‍ ഇടപാട് നടത്തി, ജീവനക്കാരികളെ വിശ്വസ്തയായ കൂട്ടുകാരിയും പറ്റിച്ചു. ഒടുവില്‍ കെണിയില്‍ അകപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് യുവതികള്‍ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിഴിഞ്ഞം പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി. കഴിഞ്ഞ മുപ്പതാം തീയതിയാണ് അഞ്ജുവും മറ്റൊരു ജീവനക്കാരിയായ മുപ്പത്തിരണ്ടുകാരിയും ചേര്‍ന്ന് ഷാര്‍ജ ഷെയ്ക്ക് ജ്യൂസില്‍ എലിവിഷം കലര്‍ത്തി കുടിച്ചത്. മെഡിക്കല്‍ കോളേജ് ഐസിയുവില്‍ മരണത്തോട് മല്ലിടുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അഞ്ജു മരണത്തിന് കീഴടങ്ങിയത്. ഒപ്പം വിഷം കഴിച്ച വെങ്ങാനൂര്‍ അമരിവിള ശാഖയിലെ ജീവനക്കാരി ഇന്ന് മരിച്ചു.
പോലീസ് അന്വേഷണത്തില്‍ പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് ഇവരുടെ ആത്മഹത്യാ ശ്രമത്തിന് സ്വര്‍ണ്ണം സംബന്ധിച്ച ഇടപാടാണ്. സൂര്യ ഫിനാന്‍സിന്റെ വിഴിഞ്ഞം, അമരിവിള ശാഖകളില്‍ പണയമിരുന്ന യഥാര്‍ത്ഥ ഉടമകളുടെ സ്വര്‍ണം ഈ ജീവനക്കാരികള്‍ ചേര്‍ന്ന് തങ്ങളുടെ അടുത്ത കൂട്ടുകാരിയായ സിന്ധു എന്ന സ്ത്രീക്ക് മറിച്ച് നല്‍കുകയായിരുന്നു. ഒന്നും രണ്ടുമല്ല, 70 പവന്‍ സ്വര്‍ണമാണ് ഇത്തരത്തില്‍ ബാങ്കില്‍ നിന്നും ഇവര്‍ പുറത്തേക്ക് കടത്തിയത്.
ബാങ്കിലെ സ്വര്‍ണം സിന്ധുവിന് കൊടുത്ത് പുറത്തുള്ള മറ്റ് സ്ഥാപനങ്ങളില്‍ ഉയര്‍ന്ന തുകയ്ക്ക് പണയം വെപ്പിക്കുന്നതിലൂടെ ഈ ജീവനക്കാരികള്‍ക്ക് വന്‍ തുക കമ്മീഷനായി ലഭിച്ചിരുന്നു എന്നാണ് വിവരം. കുറച്ചു നാളായി ഈ ‘ബിസിനസ്’ സുഗമമായി നടന്നു വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ ഉടമകള്‍ പണം തിരികെ നല്‍കി സ്വര്‍ണം വീണ്ടെടുക്കാനായി സൂര്യ ഫിനാന്‍സില്‍ എത്തിയതോടെയാണ് കഥ മാറിയത്.
Home News Breaking News സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ സ്വർണ തട്ടിപ്പിൻ്റെ പേരിൽ ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെയാളും മരിച്ചു; സ്വർണം കൈവശപ്പെടുത്തിയ...




























