Home News Breaking News റിനി അവതാരമല്ല അക്ഷരം മാറ്റി വിളിക്കേണ്ടി വരും,യൂത്ത് കോണ്‍ഗ്രസ് നേതാവ്

റിനി അവതാരമല്ല അക്ഷരം മാറ്റി വിളിക്കേണ്ടി വരും,യൂത്ത് കോണ്‍ഗ്രസ് നേതാവ്

Advertisement

തിരുവനന്തപുരം.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവനടിക്ക് എതിരെ വീണ്ടും അധിക്ഷേപം.യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനാണ് ഫേസ്ബുക്ക് വഴി അധിക്ഷേപ പരാമർശം നടത്തിയത്. റിനി അവതാരമല്ല അക്ഷരം മാറ്റി വിളിക്കേണ്ടി വരുമെന്ന് പരാമർശം .

റിനി ‘പ്രാഞ്ചി അമ്മായിയെന്ന്’ വിജിൽ മോഹൻ ആക്ഷേപിച്ചു.

നേതാക്കള്‍ക്ക് പോലും സത്യപ്രതിജ്ഞകാണാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ റിനി എങ്ങനെ വേദിക്കരികില്‍ എത്തിയെന്നത് സമൂഹമാധ്യമങ്ങളില്‍ വിവാദമാണ്. ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അധിക്ഷേപ പരാമര്‍ശങ്ങളുമായി പിന്നാലെ കൂടിയിട്ടുള്ളത്. ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണമെന്നും സോളാര്‍കേസിലും സ്വര്‍ണ്ണക്കടത്ത് കേസിലും മന്ത്രിമാരെ മുള്‍മുനയിലാക്കിയ സ്ത്രീകളുടെ അതേ കാറ്റഗറിയായി സതീശന്‍ സര്‍ക്കാരിന് വെല്ലുവിളിയാകുമെന്നുമാണ് കമന്‍റുകള്‍. റിനിയെ സത്യപ്രതിജ്ഞയ്ക്ക് എത്തിച്ചതാരെന്ന അന്വേഷണം പാര്‍ട്ടി തലത്തില്‍ നടക്കുകയാണ്. രാഹുലിനെതിരെ പറഞ്ഞതും. പരവൂരില്‍ സിപിഎമ്മിന്‍റെ പ്രചരണത്തില്‍ പങ്കെടുക്കുന്നതും വിഡിയോകള്‍ പ്രചരിക്കുന്നുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here