27.8 C
Kollam
Thursday 1st October, 2026 | 09:47:21 AM
Home News Breaking News മന്ത്രി ഒ ജെ ജനീഷിന്റെ സുരക്ഷ കൂട്ടി പോലീസ്

മന്ത്രി ഒ ജെ ജനീഷിന്റെ സുരക്ഷ കൂട്ടി പോലീസ്

തിരുവനന്തപുരം. സംസ്ഥാനത്തെ അക്രമങ്ങളുടെ പ്ശ്ചാത്തലത്തില്‍ മന്ത്രി ഒ ജെ ജനീഷിന്റെ സുരക്ഷ കൂട്ടി പോലീസ്. മന്ത്രി പങ്കെടുക്കുന്ന പരിപാടിയിലും, യാത്രകളിലും അധികമായി പോലീസിനെ വിന്യസിപ്പിക്കും. പൊതു പരിപാടികളിൽ പ്രതിഷേധത്തിന് സാധ്യതയുള്ള പശ്ചാത്തലത്തിൽ പോലീസ് വിന്ന്യാസം വർദ്ധിപ്പിക്കാൻ ആണ് തീരുമാനം

സുരക്ഷ കണക്കിലെടുത്ത് മന്ത്രിയുടെ ഓഫീസിന് പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തി

അതേസമയം ഒരു സംസ്ഥാനമന്ത്രി ഒരു കേന്ദ്രമന്ത്രിയെ അപായപ്പെടുത്താനാണ് ശ്രമിക്കുന്നത് എന്ന് പികെ കൃഷ്ണദാസ് ആരോപിച്ചു. കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്തുപിടിച്ചു. അവർ തെരുവിൽ അഴിഞ്ഞാടുന്നു. ഇന്നലെ എന്റെ വാഹനത്തിന് നേരെയും ആക്രമണം ഉണ്ടായി. ആഭ്യന്തര മന്ത്രിയുടെ സുരക്ഷയിൽ പോലും വീഴ്ച്ചവരുത്തി

ഒരു സംസ്ഥാനമന്ത്രി ഒരു കേന്ദ്രമന്ത്രിയെ അപായപ്പെടുത്താനാണ് ശ്രമിക്കുന്നത്,ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല.ഞങ്ങൾ ചെയ്യുന്നത് ജനാധിപത്യപരമായ പ്രതിഷേധം. ഈ ആക്രമണങ്ങൾക്ക് ആരുടെ ഒക്കെ പിന്തുണ ഉണ്ടെന്ന് അറിയില്ല
മന്ത്രി ഒ ജെ ജനീഷിന് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും 280 സംഘടന മണ്ഡലങ്ങളിലും ഇന്ന് പൊതുയോഗങ്ങളും പ്രതിഷേധങ്ങളും നടക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here