വയനാട്.സിപിഎം വയനാട് ജില്ലാ കമ്മിറ്റിയിൽ പിണറായി വിജയനെതിരെയും എംവി ഗോവിന്ദനെതിരെയും രൂക്ഷ വിമർശനം.ഇരുവരുടെയും ശൈലികൾ വിപരീതഫലമാണ് ചെയ്തത് എന്ന് അംഗങ്ങൾ.പ്രചാരണത്തിനിടെ വീട്ടിൽ പോയി പറഞ്ഞാൽ മതി പ്രയോഗത്തിൽ ഉൾപ്പെടെ അവമതിപ്പുണ്ടായി
പിണറായി മാത്രമായി ഇടതുമുന്നണി പ്രചാരണങ്ങളിൽ കേന്ദ്രീകരിക്കപ്പെട്ടു.പ്രചരണ ബോർഡുകളിൽ ഉൾപ്പെടെ ഇത് കണ്ടു
ഇത്തരം രീതികൾ തിരുത്തപ്പെടേണ്ടതുണ്ട്.പി.കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി സംഘടനാരീതിയെ പോലും വെല്ലുവിളിക്കുന്ന വിധത്തിലായി.സീനിയർ നേതാക്കൾ പോലും പാർട്ടി വിട്ടത് സമീപനത്തെ ചോദ്യം ചെയ്യുന്ന വിധത്തിൽ ആയി
അവരെല്ലാം വിജയിച്ചതോടെ ശരി ഇത്തരത്തിലുള്ളവരുടെ ഒപ്പം എന്ന തരത്തിൽ വന്നു
വയനാട് നടത്തിയ വികസന പ്രവർത്തനങ്ങൾ ഒന്നും വോട്ടായി മാറിയില്ല.ന്യൂനപക്ഷ വിഭാഗങ്ങൾ പൂർണമായും കൈവിട്ട നിലയാണ്.കോൺഗ്രസ് ഭവന നിർമ്മാണ പദ്ധതി സംബന്ധിച്ച പ്രചാരണവും ഏശിയില്ല.ടൗൺഷിപ്പും തുരങ്ക പാതയും ഉൾപ്പെടെയുള്ള വികസന വിഷയങ്ങൾ ആളുകൾ സ്വീകരിച്ചില്ല
കൽപ്പറ്റയിൽ സ്ഥാനാർഥി നിർണയത്തിൽ ഇടപെടാമായിരുന്നു.ഈ സാധ്യത പാർട്ടി ഉപയോഗിച്ചില്ല.പാർട്ടി ഘടകങ്ങൾക്ക് പോലും സ്ഥാനാർഥി സ്വീകാര്യൻ ആയിരുന്നില്ല.ടൗൺഷിപ്പിൽ ഉണ്ടായ കൂവൽ വേദിയിൽ നിന്ന് ഒരാൾ പോലും നിയന്ത്രിച്ചില്ല
പാർട്ടി കോട്ടയായ തിരുനെല്ലിയിൽ ഉണ്ടായ വോട്ട് ചോർച്ച വിഭാഗീയതയുടെ ഭാഗമെന്ന് സംശയിക്കേണ്ടതുണ്ട്.ഗോത്ര വിഭാഗങ്ങൾ പാർട്ടിയിൽ നിന്ന് അകന്നു.ബത്തേരിയിൽ ബിജെപിയുടെ വളർച്ച ആശങ്കാജനം
ഗോത്ര വിഭാഗങ്ങളിൽ ഉൾപ്പെടെ ബോട്ടുകളിൽ വിള്ളൽ ഉണ്ടാക്കാനായി.ബത്തേരിയിൽ രുഗ്മണി സുബ്രഹ്മണ്യനെ
മത്സരിപ്പിക്കേണ്ടതായിരുന്നു.പണാധിപത്യത്തിന് വഴങ്ങി ആണോ സ്ഥാനാർത്ഥി നിർണയം നടന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്തത് ശരിയായില്ലെന്ന് അംഗങ്ങൾ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയുടെ പ്രധാന ഉത്തരവാദിത്വം പിണറായിക്ക് ഉണ്ട്. പ്രതിപക്ഷനേതൃ സ്ഥാനത്തേക്ക് മറ്റാരെങ്കിലും വരേണ്ടതായിരുന്നു
പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഇടതുപക്ഷ മനസ്സുകളെ നോവിച്ചു. കുടുംബവാഴ്ച എന്ന വിമർശനം ശരി വയ്ക്കുന്ന തരത്തിലേക്ക് സ്ഥാനാർത്ഥിത്വം മാറി. വലിയ വിമർശനം ഉയർന്നിട്ടും തിരുത്താൻ തയ്യാറായില്ല
നേതൃമാറ്റം പാർട്ടിയിൽ അനിവാര്യമാണ്. കൽപ്പറ്റയിൽ ടി സിദ്ദിഖിനെതിരെ ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങൾ വിശ്വാസയോഗ്യത ഇല്ലാത്തതായിരുന്നു. ശ്രുതിയുടെ വീട് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ജനങ്ങൾക്ക് മുന്നിൽ വിലപ്പോയില്ല
ടൗൺഷിപ്പ് ഉദ്ഘാടന പരിപാടി പാർട്ടി പരിപാടിയാക്കി മാറ്റി. പുനരധിവാസ പ്രവർത്തനം ഇത്തരത്തിൽ അല്ല കാണേണ്ടത്. പാർട്ടി ജില്ലാ സെക്രട്ടറി SFI നേതാവല്ല എന്നോർക്കണം. സെലിബ്രിറ്റികൾ വരുമ്പോൾ റീൽസ് എടുക്കൽ അല്ല സംഘടനാ പ്രവർത്തനം എന്നും വിമർശനം



































